ദി​ലീ​പിനെ​യും ആ​ന്‍റ​ണി പെ​രു​മ്പാ​വൂ​രിനെ​യും പു​റ​ത്താ​ക്കാ​നൊ​രു​ങ്ങി ഫി​യോ​ക്; ഇരുവർക്കും നഷ്ടമാകുന്നത് സം​ഘ​ട​ന​യി​ലെ ആ​ജീ​വ​നാ​ന്ത അം​ഗ​ത്വം

 


കൊ​ച്ചി: ന​ട​ന്‍ ദി​ലീ​പി​നെ​യും നി​ര്‍​മാ​താ​വ് ആ​ന്‍റ​ണി പെ​രു​മ്പാ​വൂ​രി​നെ​യും തീ​യ​റ്റ​ര്‍ ഉ​ട​മ​ക​ളു​ടെ സം​ഘ​ട​ന​യാ​യ ഫി​യോക്കിൽനി​ന്നു പു​റ​ത്താ​ക്കാ​ന്‍ നീ​ക്കം.

ഈ ​മാ​സം 31ന് ​ചേ​രു​ന്ന വാ​ർ​ഷി​ക ജ​ന​റ​ൽ ബോ​ഡി യോ​ഗ​ത്തി​ൽ തീ​രു​മാ​നം ഉ​ണ്ടാ​കു​മെ​ന്നാ​ണ് സം​ഘ​ട​നാ പ്ര​സി​ഡ​ന്‍റ് വി​ജ​യകു​മാ​ർ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.

ഭ​ര​ണ​ഘ​ട​ന മാ​റ്റ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് പു​തി​യ തീ​രു​മാ​നം. കൂ​ടാ​തെ സം​ഘ​ട​ന​യു​ടെ ചെ​യ​ർ​മാ​ൻ, വൈ​സ് ചെ​യ​ർ​മാ​ൻ സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക‌ു തെ​ര​ഞ്ഞെ​ടു​പ്പ് വേ​ണ്ടാ​യെ​ന്ന വ്യ​വ​സ്ഥ​യി​ലും മാ​റ്റ​ങ്ങ​ൾ കൊ​ണ്ടു വ​രാ​ൻ സം​ഘ​ട​ന തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.

പു​തി​യ മാ​റ്റ​ത്തോ​ടുകൂ​ടി ദി​ലീ​പി​ന്‍റെ​യും ആ​ന്‍റ​ണി പെ​രു​മ്പാ​വൂ​രി​ന്‍റെ​യും സം​ഘ​ട​ന​യി​ലെ ആ​ജീ​വ​നാ​ന്ത അം​ഗ​ത്വ​വും ന​ഷ്ട​മാ​കും.

ഫി​യോ​ക്കിന്‍റെ ആ​ജീ​വ​നാ​ന്ത ചെ​യ​ര്‍​മാ​ൻ ദി​ലീ​പും വൈ​സ് ചെ​യ​ര്‍​മാ​ൻ ആ​ന്‍റ​ണി പെ​രു​മ്പാ​വൂ​രു​മാ​ണ്. ഈ ​സ്ഥാ​ന​ങ്ങ​ളി​ൽനി​ന്ന് ഇ​രു​വ​രെ​യും മാ​റ്റാ​നാ​ണ് പു​തി​യ ഭേ​ദ​ഗ​തി കൊ​ണ്ടു വ​രു​ന്ന​ത്.

Related posts

Leave a Comment