ബിയർ കാനിനുള്ളിൽ തല കുടുങ്ങിയ പാമ്പിനെ യുവതി രക്ഷിച്ചു. ഫ്ളോറിഡ സ്വദേശിനിയായ ഒരു യുവതിയാണ് ബിയർ കാനിനുള്ളിൽ തലകുടുങ്ങി ജീവനുവേണ്ടി പിടഞ്ഞ് വഴിയരികിൽ കിടന്ന പാമ്പിന് തുണയായത്.
പാമ്പ് ആക്രമിക്കുമോ എന്ന് ഭയന്ന് അൽപ്പം പേടിയോടെയാണ് ഇവർ രക്ഷാപ്രവർത്തനം നടത്തിയത്. എന്നാൽ അൽപ്പ സമയത്തെ പരിശ്രമത്തിനു ശേഷം ഇവർക്ക് പാമ്പിനെ മോചിപ്പിക്കുവാനായി. ഇവർ തന്നെ പകർത്തിയ ദൃശ്യങ്ങൾ നവമാധ്യമങ്ങളിൽ വൈറലായി മാറുകയാണ്. മാത്രമല്ല ഈ യുവതിക്ക് അഭിനന്ദനം അർപ്പിച്ച് നിരവധിയാളുകൾ രംഗത്തെത്തിയിട്ടുണ്ട്.