ന്യൂഡൽഹി: ഇന്ത്യൻ നാഷണൽ കോണ്‍ഗ്രസിന്റെ സ്ഥാപകദിനാഘോഷത്തിനിടെ പതാക പൊട്ടി താഴേക്കു വീണു.
ഡൽഹിയിലെ എഐസിസി ആസ്ഥാനത്ത് നടന്ന 137-ാം വാർഷിക ചടങ്ങിൽ അധ്യക്ഷ സോണിയാ ഗാന്ധിയാണ് പതാക ഉയർത്തിയത്.
എന്നാൽ, ഉയർത്തി അൽപ്പസമയത്തിനു ശേഷം പതാക പൊട്ടി താഴേക്ക് പതിക്കുകയായിരുന്നു.
ഇതോടെ സോണിയ ക്ഷുഭിതയായി.
ശരീരത്തിലേക്കു വീണ പാർട്ടി പതാക സോണിയാ ഗാന്ധി കൈകൾക്കൊണ്ട് വിരിച്ച് കാണിച്ചാണ് പ്രവർത്തകരെ അഭിവാദ്യം ചെയ്തത്. പിന്നീട് ഓഫീസിലേക്ക് മടങ്ങുകയും ചെയ്തു.
രാഹുൽഗാന്ധിയും മറ്റ് മുതിർന്ന നേതാക്കളും ചടങ്ങിൽ സന്നിഹിതരായിരുന്നു.