വിവാഹത്തിന് പെണ്‍കുട്ടികള്‍ സ്വര്‍ണത്തില്‍ കുളിച്ച് നില്ക്കുന്ന കാഴ്ചകള്‍ പതിവാണ്. ഇന്ത്യയില്‍ എവിടെയാണെങ്കിലും അതങ്ങനെ തന്നെയാണുതാനും. എന്നാല്‍ കല്യാണ ചെക്കന് സ്വര്‍ണ്ണത്തില്‍ മുങ്ങി നില്ക്കുന്ന കാഴ്ച ആരും തന്നെ കണ്ടിട്ടുണ്ടാവില്ല. അങ്ങനെയൊരു കല്യാണചെക്കനാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറഞ്ഞിരിക്കുന്നത്. അകുപക്ഷേ പാക്കിസ്ഥാനിലാണെന്ന് മാത്രം.
ചെക്കനെ നോക്കിയാല്‍ കണ്ണഞ്ചി പോകും. കാരണം പൊന്നില്‍ കുളിച്ചു നില്‍ക്കുകയാണ് മണവാളന്. പാക്കിസ്ഥാനിലെ ലാഹോറിലാണ് ഈ അത്യാഢബര വിവാഹം നടന്നത്. ലാഹോര്‍ സ്വദേശിയ ഹഫീസ് സല്മാന് ഷാഹിദിന്റെ വിവാഹമായിരുന്നു പൊന്നില്‍ കുളിച്ച നിലയില്‍ നടത്തിയത്. കല്യാണ ചെക്കന് അണിഞ്ഞ ടൈ മുതല്‍ ഷൂ വരെ സ്വര്‍ണ്ണം കൊണ്ടുള്ളവയായിരുന്നു. ചെറുക്കന് അണിഞ്ഞ കോട്ടിനും ഷൂസിനും ടൈയ്ക്കും ചെലവായത് 25 ലക്ഷം രൂപയാണ്. പതിനേഴു ലക്ഷം രൂപയുടെ ഷൂസ്, അഞ്ചു ലക്ഷം രൂപയുടെ ടൈ.
അതിലൊക്കെ രസകരമായത്, വന്‍ സുരക്ഷ സന്നാഹങ്ങളൊടെയായിരുന്നു വരന് വേദിയില്‍ എത്തിയതെന്നുള്ളതാണ്. ഏഴു സഹോരിമാര്ക്കുള്ള ഏക സഹോദരനായിരുന്നു ഇയാള്‍. അതുകൊണ്ടാണു കല്യാണം ഇത്തരത്തില്‍ ഗംഭീരമാക്കിയതെന്നാണ് കുടുംബാംഗങ്ങള്‍ നല്കുന്ന വിശദീകരണം. മകന്റെ ആഗ്രഹമാണു തങ്ങള്‍ നടത്തി കൊടുത്തത് എന്ന് ഇയാളുടെ മാതാപിതാക്കളും പറയുന്നു.