തൃശൂരിലെ ഫഌറ്റില്‍ നടി രേഖ മോഹന്‍ മരിച്ച സംഭവത്തില്‍ ദുരൂഹതയില്ലെന്ന് സൂചന. കഴിഞ്ഞ ശനിയാഴ്ച്ചയാണ് ശോഭ സിറ്റിയിലെ ഫഌറ്റില്‍ നടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. അന്തിമറിപ്പോര്‍ട്ട് കിട്ടിയാല്‍ മാത്രമേ ഇക്കാര്യത്തില്‍ വ്യക്തത വരുകയുള്ളുവെന്നാണ് പോലീസ് പറയുന്നത്.
നീ വരുവോളം എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലൂടെയായിരുന്നു രേഖയുടെ വരവ്. ദിലീപിന്റെ സഹോദരി വേഷത്തില്‍ നിറഞ്ഞഭിനയിച്ച രേഖയ്ക്ക് ആ സിനിമ നല്കിയത് മികച്ച ബ്രേക്കായിരുന്നു. തൊട്ടുപിന്നാലെ ഉദ്യാനപാലകനില്‍ മമ്മൂട്ടിയുടെ സഹോദരിയായും തിളങ്ങി. രണ്ടു ചിത്രങ്ങളിലും ദു:ഖപുത്രിയായിട്ടായിരുന്നുവെന്നുമാത്രം. സഹോദരിവേഷങ്ങളില്‍ തകര്‍ത്തഭിനയിച്ചതോടെ ഇത്തരം കഥാപാത്രങ്ങള്‍ മാത്രം തേടിയെത്താന്‍ തുടങ്ങി. ഇതിനിടെ സ്ത്രീജന്മം എന്ന നോവല്‍ മായമ്മ എന്ന പേരില്‍ സീരിയലാക്കി. പൈങ്കിളി വാരികയില്‍ തകര്‍ത്തോടിയ നോവല്‍ സീരിയലായപ്പോള്‍ മായമ്മ എന്ന ടൈറ്റില്‍ റോളിലെത്തിയതും രേഖയായിരുന്നു. മലയാള സീരിയല്‍ രംഗത്തെ ഏറ്റവും ജനകീയ കഥാപാത്രമായിരുന്നു മായമ്മ.
എന്നാല്‍ കാര്യങ്ങള്‍ മാറിമറിഞ്ഞത് പെട്ടെന്നാണ് മായമ്മ സീരിയല്‍ കഴിഞ്ഞതോടെ കാര്യമായ അവസരങ്ങള്‍ രേഖയെ തേടിയെത്തിയില്ല. ഇതോടെ വിദേശത്ത് ബിസിനസുകാരനായിരുന്ന ഭര്‍ത്താവിനൊപ്പം ഇവര്‍ അങ്ങോട്ട് ജീവിതം പറിച്ചുനട്ടു. ഇതിനിടെ കാന്‍സര്‍ രോഗവും കണ്ടെത്തിയതോടെ അവര്‍ കൂടുതല്‍ തളര്‍ന്നു. അടുത്തകാലത്താണ് കാനഡയിലുള്ള ഭര്‍ത്താവിന്റെ അടുക്കല്‍നിന്ന് ഇവര്‍ കേരളത്തിലേക്കെത്തുന്നത്. മരണത്തെ വരിക്കാന്‍ തീരുമാനിച്ചതിനുപിന്നില്‍ രോഗവും സിനിമയിലെ അവസരങ്ങള്‍ കുറഞ്ഞതുമാണെന്നാണ് അടുത്ത ബന്ധുക്കള്‍ നല്കുന്ന സൂചന.