പുതിയതായി നമ്മൾ വീടോ ഫ്ലാറ്റോ ഒക്കെ വാങ്ങുന്പോൾ പലതരത്തിലുള്ള കാര്യങ്ങൾ ശ്രദ്ധിക്കണം. ഇത്രയേറെ രൂപ മുടക്കി നമ്മൾ വാങ്ങുന്പോൾ യാതൊരു തരത്തിലും പറ്റിക്കപ്പെടരുതല്ലോ. ഫ്ലാറ്റ് വാങ്ങി വെട്ടിലായ മി സുക് എന്ന യുവതിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.
ഒന്നും രണ്ടുമല്ല 16 കോടി മുടക്കി വാങ്ങിയ ഫ്ലാറ്റിൽ ബാത്ത് ഡബ് ഇല്ലന്ന് അറിഞ്ഞാൽ എന്താകും അവസ്ഥ? അത്തരത്തിലൊരു അവസ്ഥയാണ് ഇവർക്കുണ്ടായത്. രണ്ടു മുറികളിലെയും ബാത്ത് റൂമുകളിൽ ഒന്നിൽ ബാത്ത് ടബ്ബ് ഇല്ലെന്നും മറ്റേ ബെഡ്റൂമിനൊപ്പം കുളിമുറിപോലുമില്ല.
ഫാഷന്‍ കമ്പനിയായ വെർസാസുമായി ചേര്‍ന്നായിരുന്നു ഫ്ലാറ്റ് നിര്‍മ്മാണ കമ്പനി ഇന്റീരിയര്‍ ചെയ്തത്. 2019 -ലാണ് 4 കോടി അഡ്വാൻസ് കൊടുത്ത് മി സുക് ഫ്ലാറ്റ് ബുക്ക് ചെയ്തത്. അന്ന് പറഞ്ഞിരുന്ന കാര്യങ്ങളൊന്നും തന്നെ ഇവർ താമസം മാറിയശേഷം ഫ്ലാറ്റിലില്ല. അതോടെ താൻ വഞ്ചിക്കപ്പെട്ടന്ന് മനസിലായി. തനിക്ക് നഷ്ടപരിഹാരം വേണമെന്നും പറ്റിക്കപ്പെട്ടെന്നും ആവശ്യപ്പെട്ട് യുവതി കോടതിയില്‍ കേസ് ഫയല്‍ ചെയ്തു.
എന്നാല്‍ കന്പനി യുവതിക്ക് നഷ്ടപരിഹാരം നൽകാൻ തയാറായില്ല. പകരം യുവതിക്കെതിരേ മറ്റൊരു കേസ് അവർ ഫയൽ ചെയ്തു. പറഞ്ഞ സമയത്ത് മുഴുവന്‍ തുകയും നല്കി ഇടപാട് പൂര്‍ത്തിയാക്കാന്‍ മി സുകിന് കഴിഞ്ഞില്ലെന്നും ഇതിനാലാണ് അവര്‍ കേസ് ഫയല്‍ ചെയ്തതെന്നും കമ്പനി മി സുകിനെതിരെ ആരോപിച്ചു. ഇതോടെ പരിഹാരമാകാതെ കേസ് നീണ്ടു. ഇതുകൊണ്ടൊന്നും യുവതി ഇതിൽ നിന്ന് പിൻമാറാൻ തയാറായില്ല. ഇന്നും മി സുമി താന്‍ ഫ്ലാറ്റിന് മുടക്കിയ തുക നഷ്ടപരിഹാരമടക്കും തിരികെ വേണം എന്ന ആവശ്യത്തില്‍ ഉറച്ച് നില്‍ക്കുകയാണ്.