ഫ്ളാ​റ്റി​ലെ പീ​ഡ​നം; ക്രൂരതയുടെ ദൃശ്യങ്ങൾ പകർത്തിയ  ഫോ​ണ്‍ ക​ണ്ടെ​ത്താനായില്ല; പ്രതി മാർട്ടിന്‍റെ വാക്കുകൾ വിശ്വസിക്കാതെ പോലീസ്


കൊ​ച്ചി: ന​ഗ​ര​ത്തി​ലെ ഫ്‌​ലാ​റ്റി​ല്‍ യു​വ​തി​യെ പൂ​ട്ടി​യി​ട്ട് ദി​വ​സ​ങ്ങ​ളോ​ളം ക്രൂ​ര​മാ​യി പീ​ഡി​പ്പി​ച്ച കേ​സി​ല്‍ മൊ​ബൈ​ല്‍​ഫോ​ണ്‍ ക​ണ്ടെ​ത്താ​നാ​കാ​തെ അ​ധി​കൃ​ത​ര്‍. ഫോ​ണ്‍ ന​ശി​പ്പി​ച്ച​താ​യി പ്ര​തി മാ​ർ​ട്ടി​ൻ വ്യ​ക്ത​മാ​ക്കു​ന്നു​വെ​ങ്കി​ലും അ​ധി​കൃ​ത​ര്‍ വി​ശ്വാ​സ​ത്തി​ലെ​ടു​ത്തി​ട്ടി​ല്ല.

പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ തു​ട​രു​ന്ന മാ​ര്‍​ട്ടി​ന്‍റെ ക​സ്റ്റ​ഡി കാ​ലാ​വ​ധി ഇ​ന്ന് അ​വ​സാ​നി​ക്കു​ക​യാ​ണ്. ര​ണ്ടാം ത​വ​ണ​യും ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങി​യ പ്ര​തി​യെ ഇ​ന്ന് ഉ​ച്ച​യോ​ടെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും.

തെ​ളി​വെ​ടു​പ്പും മാ​ര്‍​ട്ടി​ന്‍റെ പ​ണ​മി​ട​പാ​ട് സം​ബ​ന്ധി​ച്ചും വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം പോ​ലീ​സ് ഇ​തി​നോ​ട​കം ന​ട​ത്തി​ക്ക​ഴി​ഞ്ഞു. പ്ര​തി പ​ണം സ​ന്പാ​ദി​ച്ചി​രു​ന്ന​ത് ഓ​ഹ​രി വ്യാ​പാ​ര​ത്തി​ലൂ​ടെ​യാ​ണെ​ന്നാ​ണ് പോ​ലീ​സ് ക​രു​തു​ന്ന​ത്.

പീ​ഡ​നം ന​ട​ന്ന ഫ്‌​ളാ​റ്റി​ലും പ്ര​തി ഒ​ളി​വി​ല്‍ ക​ഴി​ഞ്ഞ കാ​ക്ക​നാ​ട്ടെ ഫ്‌​ളാ​റ്റി​ലും തൃ​ശൂ​രി​ലെ പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും പോ​ലീ​സ് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി​യി​ട്ടു​ണ്ട്.

കേ​സി​ലെ കൂ​ട്ടു​പ്ര​തി​ക​ളെ​യും വ​രും ദി​വ​സ​ങ്ങ​ളി​ല്‍ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്ത് തെ​ളി​വെ​ടു​പ്പു ന​ട​ത്തും. കൂ​ട്ടു​പ്ര​തി​ക​ളി​ല്‍ ഒ​രാ​ള്‍​ക്ക് കോ​വി​ഡാ​യ​തി​നാ​ലാ​ണ് ഇ​വ​രെ ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ക്കു​ന്ന ന​ട​പ​ടി​ക​ള്‍ വൈ​കാ​ന്‍ കാ​ര​ണം.

ക​ണ്ണൂ​ര്‍ സ്വ​ദേ​ശി​നി​യാ​യ ഇ​രു​പ​ത്തി​യേ​ഴു​കാ​രി​യാ​ണ് ക്രൂ​ര പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യ​ത്. എ​റ​ണാ​കു​ള​ത്ത് ഫാ​ഷ​ന്‍ ഡി​സൈ​ന​റാ​യി ജോ​ലി ചെ​യ്തു​വ​രു​മ്പോ​ഴാ​ണ് യു​വ​തി മാ​ര്‍​ട്ടി​നെ പ​രി​ച​യ​പ്പെ​ടു​ന്ന​ത്. ഇ​വ​ര്‍ ഒ​രു​മി​ച്ച് താ​മ​സി​ച്ചു വ​രി​ക​യാ​യി​രു​ന്നു.

 

Related posts

Leave a Comment