ഫ്‌​ളാ​റ്റി​ന്‍റെ ഏ​ഴാം നി​ല​യി​ല്‍​നി​ന്നു വീ​ണ് ര​ണ്ടാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി മ​രി​ച്ചു

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് പ​ന്തീ​രാ​ങ്കാ​വി​ല്‍ ഫ്ലാ​റ്റി​ന്‍റെ ഏ​ഴാം നി​ല​യി​ല്‍​നി​ന്നു​വീ​ണ് ര​ണ്ടാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി മ​രി​ച്ചു. ന​ല്ല​ളം കീ​ഴ്‌​വ​ന​പാ​ടം എം​പി ഹൗ​സി​ല്‍ മു​ഹ​മ്മ​ദ് ഹാ​ജി​ഷ്-​ആ​യി​ഷ ദ​മ്പ​തി​ക​ളു​ടെ മ​ക​ന്‍ ഇ​വാ​ന്‍ ഹൈ​ബ​ല്‍ (7) ആ​ണ് മ​രി​ച്ച​ത്.

ഇ​രി​ങ്ങ​ല്ലൂ​ര്‍ ലാ​ന്‍​ഡ് മാ​ര്‍​ക്ക് ‘അ​ബാ​ക്ക​സ്’ ബി​ല്‍​ഡിം​ഗി​ല്‍​ ഇ​ന്ന​ലെ രാ​ത്രി എ​ട്ടോ​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ക​ളി​ക്കു​ന്ന​തി​നി​ടെ ബാ​ല്‍​ക്ക​ണി​യി​ല്‍ ക​യ​റി​യ കു​ട്ടി ഏ​ഴാം നി​ല​യി​ല്‍ നി​ന്ന് താ​ഴേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു എ​ന്നാ​ണ് ല​ഭി​ക്കു​ന്ന വി​വ​രം.

ശ​ബ്ദം കേ​ട്ട് ഓ​ടി​യെ​ത്തി​യ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​രും മ​റ്റു​ള്ള​വ​രും ചേ​ര്‍​ന്ന് ഇ​വാ​നെ ഉ​ട​നെ തൊ​ട്ട​ടു​ത്ത സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല. കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് മോ​ര്‍​ച്ച​റി​യി​ലേ​ക്ക് മാ​റ്റി​യി​രി​ക്കു​ക​യാ​ണ്. പോ​സ്റ്റ്‌​മോ​ര്‍​ട്ടം ന​ട​പ​ടി​ക​ള്‍​ക്ക് ശേ​ഷം ബ​ന്ധു​ക്ക​ള്‍​ക്ക് വി​ട്ടു​ന​ല്‍​കും.

Related posts

Leave a Comment