ഫ്ലാ​റ്റു​ക​ളു​ടെ പെ​ർ​മി​റ്റ് ഫീ​സ് കു​ത്ത​നെ കൂ​ട്ടി;10,000 സ്ക്വ​യ​ര്‍ മീ​റ്റ​റി​ന് ഒ​രു ല​ക്ഷ​ത്തി​ൽനി​ന്ന് 20 ല​ക്ഷം


തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ വ​ൻ​കി​ട കെട്ടിട നി​ര്‍​മാ​താ​ക്ക​ളെ പ്ര​തി​സ​ന്ധി​യി​ലാ​ക്കി ഫ്ളാ​റ്റു​ക​ളു​ടെ​യും വ​ലി​യ വാ​ണി​ജ്യ കെ​ട്ടി​ട​ങ്ങ​ളു​ടെ​യും പെ​ർ​മി​റ്റ് ഫീ​സി​ൽ വ​ൻ വ​ർ​ധ​ന. ‌‌‌ 10,000 സ്ക്വ​യ​ര്‍ മീ​റ്റ​റി​ലെ നി​ര്‍​മാ​ണ​ത്തി​നു​ള്ള പെ​ര്‍​മി​റ്റ് ഫീ​സ് ഒ​രു ല​ക്ഷ​ത്തി​ൽനി​ന്ന് 20 ല​ക്ഷ​മാ​ക്കി കു​ത്ത​നെ ഉ​യ​ർ​ത്തി.

നി​ര്‍​മാ​ണ പെ​ർ​മി​റ്റി​ന് അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്കു​ന്ന​ത് മു​ത​ൽ ചെ​ല​വ് കു​ത്ത​നെ ഉ​യ​ർ​ന്നി​രി​ക്കു​ക​യാ​ണ്. കെ​ട്ടി​ട​നി​ര്‍​മാ​ണ പെ​ര്‍​മി​റ്റ് ഫീ​സി​ല്‍ വ​രു​ത്തി​യി​രി​ക്കു​ന്ന​ത് 20 മ​ട​ങ്ങ് വ​ര്‍​ധ​ന​യാ​ണ്.

10,000 സ്ക്വ​യ​ർ മീ​റ്റ​റി​ന് കോ​ര്‍​പ​റേ​ഷ​ൻ പ​രി​ധി​യി​ലെ പെ​ര്‍​മി​റ്റ് ഫീ​സ് 1,00,050 രൂ​പ​യി​ൽ നി​ന്ന് 20,05,000 രൂ​പ​യാ​യി. മു​ൻ​സി​പ്പാ​ലി​റ്റി​യി​ൽ 70,030 രൂ​പ 20,04,000 രൂ​പ​യാ​യി. 50,020 രൂ​പ മാ​ത്ര​മു​ണ്ടാ​യി​രു​ന്ന പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ൽ 1,50,300 രൂ​പ​യാ​യി.

നി​കു​തി വ​ർ​ധി​ച്ച​തോ​ടെ വ​ൻ​കി​ട നി​ർ​മാ​താ​ക്ക​ളും പ്ര​തി​സ​ന്ധി​യി​ലാ​യി​രി​ക്കു​ക​യാ​ണ്. കോ​ര്‍​പ​റേ​ഷ​നു​ക​ളി​ല്‍ നേ​ര​ത്തെ 300 ച​തു​ര​ശ്ര​മീ​റ്റ​റി​ന് മു​ക​ളി​ല്‍ ച​തു​ര​ശ്ര​മീ​റ്റ​റി​ന് 10 രൂ​പ​യാ​യി​രു​ന്നു പെ​ർ​മി​റ്റ് ഫീ​സ്.

ഇ​താ​ണ് 200 രൂ​പ​യാ​യി കു​ത്ത​നെ കൂ​ട്ടി​യി​രി​ക്കു​ന്ന​ത്. ന​ഗ​ര​സ​ഭ​ക​ളി​ല്‍ 300 ച​തു​ര​ശ്ര​മീ​റ്റ​റി​ന് മു​ക​ളി​ല്‍ താ​മ​സത്തിനുള്ള കെ​ട്ടി​ടം നിർമിക്കാ​ന്‍ നേ​ര​ത്തെ ച​തു​ര​ശ്ര​മീ​റ്റ​റി​ന് ഏ​ഴു രൂ​പ​യാ​യി​രു​ന്ന​ത് ഇ​പ്പോ​ള്‍ 200 രൂ​പ​യാ​ക്കി.

പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ അഞ്ചു രൂ​പ​യാ​യി​രു​ന്ന​ത് 150 രൂ​പ​യു​മാ​യി.നി​കു​തി​ക​ൾ പ​രി​ഷ്ക​രി​ച്ച​തോ​ടെ നി​ര്‍​മാ​ണ മേ​ഖ​ല​യാ​കെ അ​വ​താ​ള​ത്തി​ലാ​യെ​ന്ന പ​രാ​തി ഉ​യ​ർ​ത്തി​യി​രി​ക്കു​ക​യാ​ണ് വ​ൻ​കി​ട നി​ര്‍​മാ​താ​ക്ക​ൾ.

പു​തി​യ നി​കു​തി പ​രി​ഷ്കാ​ര​വും നി​ര്‍​മാ​ണ സാ​മ​ഗ്രി​ക​ളു​ടെ വി​ല​ക്ക​യ​റ്റ​വും ജി​എ​സ്ടി​യും എ​ല്ലാം ചേ​രു​മ്പോ​ള്‍ ഒ​രു കോ​ടി രൂ​പ​യ്ക്ക് ഏ​കദേശം 38 ല​ക്ഷം രൂ​പ എ​ന്ന നി​ര​ക്കി​ൽ സ​ര്‍​ക്കാ​ര്‍ ഖ​ജ​നാ​വി​ലേ​ക്ക് ലഭിക്കും.

 

Related posts

Leave a Comment