- സെക്യൂരിറ്റി ഏരിയയിൽ സാനിറ്റൈസർ നിർബന്ധമായും കരുതുക.
- സന്ദർശകരുടെ പേര്, മേൽവിലാസം, മൊബൈൽ
നന്പർ എന്നിവ ശേഖരിച്ചു സൂക്ഷിക്കുക. - പുറത്തു പോകുന്നതിനു മുന്പും ശേഷവും കൈകൾ സാനിറ്റൈസ് ചെയ്യുക.
- പടികൾ കയറുന്പോൾ കൈവരികളിൽ
സ്പർശിക്കാതിരിക്കുക. - കഴിവതും ലിഫ്റ്റ് ഉപയോഗിക്കാതിരിക്കുക.
- ലിഫ്റ്റിനുള്ളിൽ സാമൂഹിക അകലം പാലിക്കുക.
- ലിഫ്റ്റ് ഉപയോഗിക്കുന്നതിനു മുന്പും ശേഷവും
കൈകൾ സാനിറ്റൈസ് ചെയ്യുക. - എല്ലാ നിലയിലും സാനിറ്റൈസർ സൂക്ഷിക്കണം.
- പുറത്തുപോയി വരുന്നവർ കൈകാലുകളും മുഖവും കഴുകണം. വസ്ത്രങ്ങൾ സോപ്പുപയോഗിച്ചു കഴുകി
വെയിലത്തുണക്കുക. കഴിയുമെങ്കിൽ കുളിക്കുക. - സ്വിമ്മിംഗ് പൂൾ, ജിം തുടങ്ങിയ പൊതുഇടങ്ങളിൽ
ആരെയും പ്രവേശിക്കാൻ അനുവദിക്കരുത്. - റൂം ക്വാറന്റൈനിലുള്ളവർക്ക് ആവശ്യമായ സഹായങ്ങളും മാനസിക പിന്തുണയും നല്കുക. അവരെയും
അവരുടെ കുടുംബത്തെയും ഒറ്റപ്പെടുത്തരുത്. - ക്വാറന്റൈനിലുള്ളവർ പൊതുഇടങ്ങളിൽ
എത്തുന്നില്ല എന്ന് ഉറപ്പുവരുത്തുക. - 60 വയസിനു മുകളിൽ പ്രായമുള്ളവർ, അസുഖമുള്ളവർ, ഗർഭിണികൾ, 10 വയസിനു താഴെയുള്ള കുട്ടികൾ എന്നിവർ കഴിയുന്നതും പുറത്തിറങ്ങാതിരിക്കുക.
- നിർബന്ധമായും മൂക്കും വായും മൂടത്തക്കവിധത്തിൽ മാസ്ക് ധരിക്കുക. സംസാരിക്കുന്പോൾ മാസ്ക്
താഴ്ത്തേണ്ട ആവശ്യമില്ല.
യാത്രയ്ക്കിറങ്ങുന്പോൾ ഓർക്കുക…
- പൊതുസ്ഥലങ്ങളിലും യാത്രാവേളകളിലും
നിർബന്ധമായും മാസ്ക് കൃത്യമായി ധരിക്കുക,
സാമൂഹിക അകലം പാലിക്കുക. - സാനിറ്റൈസർ കയ്യിൽ കരുതുക.
- വാഹനത്തിന്റെ സീറ്റ്, ജനൽ തുടങ്ങിയ ഭാഗങ്ങളിൽ അനാവശ്യമായി സ്പർശിക്കാതിരിക്കുക.
- യാത്രാവേളകളിൽ കഴിവതും കണ്ണ്, മൂക്ക്, വായ തുടങ്ങിയ ഭാഗങ്ങളിൽ തൊടാതിരിക്കുക.
- യാത്രാവേളകളിൽ ഭക്ഷണവും വെള്ളവും കയ്യിൽ
കരുതുക. - പൊതുസ്ഥലങ്ങളിൽ തുപ്പാതിരിക്കുക.
കോവിഡ്കാലത്തെ ആരോഗ്യം – ശ്രദ്ധിക്കുക
*ദിവസവും കുറഞ്ഞത് എട്ടു മണിക്കൂർ ഉറങ്ങുക.
*ദിവസവും കുറഞ്ഞത് 30 മിനിട്ട് വ്യായാമം ചെയ്യുക
*ആവശ്യമെങ്കിൽ കൃത്യമായ ഇടവേളകളിൽ
ഡോക്ടറുടെ ഉപദേശം തേടുക.
*ദിവസവും കുറഞ്ഞത് 30 മിനിട്ട് യോഗ ചെയ്യുക.
*ഡോക്ടറുടെ നിർദേശപ്രകാരം മാത്രം മരുന്നുകൾ
ഉപയോഗിക്കുക.
- ധാരാളം ഇലക്കറികളും ഫലങ്ങളും
ആഹാരക്രമത്തിൽ ഉൾപ്പെടുത്തുക.
വിവരങ്ങൾക്കു കടപ്പാട്: ബ്രേക്ക് ദ ചെയിൻ & നാഷണൽ ഹെൽത്ത് മിഷൻ, ആരോഗ്യ കേരളം & സംസ്ഥാന ആരോഗ്യ വകുപ്പ്.