കൊച്ചി: എച്ച്ടുഒ ഹോളി ഫെയ്ത്ത് ഫ്ളാറ്റിന്റെ എഴുപത് മീറ്റർ അകലെ കുണ്ടന്നൂർ പാലത്തിന്റെ തുടക്കത്തിലാണ് സ്ഫോടനത്തിന്റെ സൂത്രധാരന്മാർ അണിനിരന്ന ബ്ലാസ്റ്റ് ഷെഡ് സ്ഥിതി ചെയ്തത്. ആൽഫ സെറീനിന്റെ ബ്ലാസ്റ്റ് ഷെഡ് കായലിനോട് ചേർന്നു മറുകരയിലുള്ള ബിപിസിഎൽ കെട്ടിടത്തോട് ചേർന്നും പ്രവർത്തിച്ചു.
നാലു പേരാണ് ബാസ്റ്റ് ഷെഡിൽനിന്നു സ്ഫോടനം നിയന്ത്രിച്ചത്. മൈനിംഗ് എൻജിനീയർ, ബ്ലാസ്റ്റർ, ഷോട്ട് ഫൈറർ, പെസോ പ്രതിനിധി എന്നിവർ മാത്രമാണ് ബ്ലാസ്റ്റ് ഷെഡിൽ ഉണ്ടായിരുന്നത്. കണ്ട്രോൾ റൂമിൽനിന്നു ലഭിച്ച നിർദേശത്തെത്തുടർന്ന് ബ്ലാസ്റ്റ് ഷെഡിലുള്ളവർ സ്ഫോടനം ആസൂത്രണം ചെയ്യുകയായിരുന്നു.
ഇതുമായി ബന്ധപ്പെട്ട് എല്ലാ സജ്ജീകരണങ്ങളും പൊളിക്കൽ ചുമതലയുള്ള കന്പനികളായ എഡിഫസ്, വിജയ സ്റ്റീൽസസ് എന്നിവരുടെ മൈനിംഗ് എൻജിനീയർമാർ വെള്ളിയാഴ്ച തന്നെ പരിശോധിച്ചിരുന്നു.
ഞായറാഴ്ച പൊളിക്കുന്ന ജെയിൻ കോറൽ കോവിന്റെ ബ്ലാസ്റ്റ് ഷെഡ് നെട്ടൂരിലെ എസ്എച്ച്എം ഷിപ്പ് ടെസ്റ്റിംഗ് ഫെസിലിറ്റി സെന്ററിനോട് ചേർന്നും ഗോൾഡൻ കായലോരത്തിന്റേത് കെട്ടിടത്തിൽനിന്നു നൂറ് മീറ്റർ അകലെയുള്ള വീടിനോട് ചേർന്നുമാണു സജ്ജീകരിച്ചിരിക്കുന്നത്.