കൊല്ലം :കെട്ടിട നിര്‍മാണ ചട്ടങ്ങള്‍ സംബന്ധിച്ച് പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കേണ്ടത് ആവശ്യമാണെന്ന് മന്ത്രി എ.സി. മൊയ്തീന് . കൊല്ലം കോര്‍പ്പറേഷനിലെ കെട്ടിട നിര്‍മാണ അനുമതി സംബന്ധിച്ച പരാതി പരിഹാര അദാലത്ത് സി. കേശവന് സ്മാരക ടൗണ്‍ ഹാളില്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഇതിനായി ഗൃഹനിര്‍മാണവുമായി ബന്ധപ്പെട്ട വിവരങ്ങളും നിയമങ്ങളും ലളിതമായി വിനിമയം ചെയ്യുന്ന കൈപ്പുസ്തകം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ തയാറാക്കി ജനങ്ങളില്‍ എത്തിക്കും. കെട്ടിടനിര്‍മാണ അനുമതിയുമായി ബന്ധപ്പെട്ട ഫയലുകള്‍ അതിവേഗം തീര്‍പ്പാക്കാനായിട്ടാണ് അദാലത്തുകള്‍ നടത്തുന്നത്. കാലതാമസമുണ്ടായ പ്രശ്നങ്ങള്‍ക്ക് കുറേയേറെ പരിഹാരം കാണാന്‍ അദാലത്തുകള്‍ക്ക് സാധിച്ചിട്ടുണ്ട്.
കെട്ടിട നിര്‍മാണ അനുമതിയ്ക്കോ ഉടമസ്ഥാവകാശത്തിനോ വരുന്ന ആളുകളോട് നിയമപരമായ പിശുകുകള് പറഞ്ഞു മനസിലാക്കുന്നതില്‍ പലപ്പോഴും ബന്ധപ്പെട്ടവര്‍ക്ക് വീഴ്ച്ച സംഭവിക്കുന്നുണ്ട്. പിശകുകള്‍ ഒറ്റത്തവണ തന്നെ അപേക്ഷകരെ ബോധ്യപ്പെടുത്താനാകണം. പലതവണയായി പിഴവുകള്‍ ചൂണ്ടിക്കാട്ടി കാലതാമസം വരുത്തരുതെന്നും മന്ത്രി പറഞ്ഞു
ഉദേ്യാഗസ്ഥരില്‍ മഹാഭൂരിപക്ഷവും നിയമത്തെ ജനങ്ങള്‍ക്ക് അനുകൂലമായി വ്യാഖ്യാനിക്കുന്നവരാണ്. എന്നാല്‍ വ്യത്യസ്തമായ സമീപനം സ്വീകരിക്കുന്ന ഉദേ്യാഗസ്ഥരും ഉണ്ട്. അത്തരം ആളുകള്‍ വഴി ഉണ്ടാകുന്ന കാലതാമസം അക്ഷന്തവ്യമായ തെറ്റാണ്. വന്‍കിടക്കാരുടെ നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ക്ക് അംഗീകാരം കൊടുക്കാനുള്ള വേദിയല്ല അദാലത്തെന്നും മന്ത്രി പറഞ്ഞു. മേയര്‍ അഡ്വ. വി. രാജേന്ദ്രബാബു അധ്യക്ഷനായി.