കല്യാണങ്ങള്‍ നടത്താന്‍ ഉത്സാഹിക്കുന്ന ബ്രോക്കര്‍മാര്‍ എല്ലാ നാട്ടിലുമുണ്ടെങ്കിലും അതിന്റെ പത്തിരട്ടിയാണ് കല്യാണം മുടക്കാന്‍ പണിയെടുക്കുന്ന വിരുതന്മാരുടെ എണ്ണം. ഈ സാഹചര്യത്തില്‍ ഇത്തരക്കാരെ വച്ചു പൊറുപ്പിക്കില്ലെന്ന് ശപഥമെടുത്തിരിക്കുന്ന ഒരു കൂട്ടം ചെറുപ്പക്കാര്‍ സ്ഥാപിച്ച ഫ്‌ളക്‌സ് ബോര്‍ഡാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്.
ഫ്‌ളക്‌സിലെ ഉള്ളടക്കം ഇങ്ങനെ… കല്യാണം മുടക്കികളായ നാറികളുടെ ശ്രദ്ധയ്ക്ക്. നാട്ടിലെ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും കല്യാണം മുടക്കുന്നവര്‍ ശ്രദ്ധിക്കുക…ആളെ തിരിച്ചറിഞ്ഞാല്‍ ആളിന്റെ പ്രായം.ജാതി,രാഷ്ട്രീയം,ഗ്രൂപ്പ് എന്നിവ നോക്കാതെ വീട്ടില്‍ കയറി അടിക്കുന്നതാണ്.അത് ഏത് സുഹൃത്തിന്റെ അച്ഛനായാലും…തല്ലും എന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ട. നിങ്ങള്‍ക്കും വളര്‍ന്നു വരുന്ന മക്കളും കൊച്ചുമക്കളും ഉണ്ടെന്ന് ഓര്‍ക്കുക എന്ന് എടവിലങ്ങ് ചന്തയിലെ ചുണക്കുട്ടികള്‍. എന്തായാലും സംഭവം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കഴിഞ്ഞു.