തൃക്കരിപ്പൂർ: പൊതുസ്ഥലത്തെ പ്രത്യേകിച്ച് വൈദ്യുത തൂണുകളിലെ പ്രചാരണ ബോർഡുകളും തോരണങ്ങളും നീക്കാൻ ആവശ്യപ്പെട്ടു നടപടിയും ചെലവ് സംഘടനകളിൽ നിന്ന് ഈടാക്കലുമൊക്കെ നടന്ന തൃക്കരിപ്പൂരിലെ തിരക്കേറിയ കവലയിൽ അപകട ഭീതിയുണ്ടാക്കുന്ന ബോർഡുകൾ നീക്കണമെന്ന ആവശ്യം ഉയർന്നു.
തങ്കയം ബൈപാസിലേക്ക് കയറുന്ന മുക്കിലാണ് ബസ് സ്റ്റോപ്പിൽ നിന്നും ഇറങ്ങുന്നവർക്കും തൊട്ടടുത്ത ഓട്ടോ സ്റ്റാന്റിലെ തൊഴിലാളികൾക്കും ഭീഷണി ആവുന്ന തരത്തിൽ വൈദ്യുത തൂണിൽ കൂറ്റൻ പ്രചാരണ ബോർഡുകൾ തൂക്കിയിട്ടുള്ളത്.
മൂന്ന് ഭാഗങ്ങളിൽ നിന്നും വേഗതയിൽ എത്തിച്ചേരുന്ന വാഹനങ്ങൾ ഇവിടെ എത്തുമ്പോഴാണ് ഓട്ടോ സ്റ്റാന്റിൽ നിന്നും ഓട്ടോ നിൽക്കുന്നത് കാണുക. അതോടൊപ്പം ഇതിനു സമീപത്തായി ഉള്ള ബസ് സ്റ്റോപ്പിൽ നിന്നും ഇറങ്ങുന്നവരും ബോർഡ് മറ മൂലം അപകട ഭീഷണി നേരിടുകയാണ്. ഗ്രാമപഞ്ചായത്ത്, കെഎസ്എബി അധികൃതർ ഇടപെട്ട് പൊതുസ്ഥലത്തെ ബോർഡുകൾ നീക്കണമെന്നാണ് നാട്ടുകാർ പറയുന്നത്.