കണ്ണൂർ: തന്റെ ഫോട്ടോ ഉപയോഗിച്ച് ഫ്ലക്സ് സ്ഥാപിച്ചതിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്നും അതുകൊണ്ട് പാർട്ടി പ്രവർത്തകർ ജാഗ്രത പുലർത്തണമെന്നും പി. ജയരാജൻ.
ഫ്ലക്സ് ആരു വച്ചതായാലും ഈ ഫ്ലക്സ് ബോർഡ് ഉടൻ നീക്കം ചെയ്യാൻ പ്രദേശത്തെ പാർട്ടി പ്രവർത്തകരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും പി. ജയരാജൻ ഫെയ്സ് ബുക്കിലൂടെ അറിയിച്ചു.
“എന്റെ ഫോട്ടോയുള്ള ഒരു ഫള്കസ് ബോർഡ് പ്രത്യക്ഷപ്പെട്ടു എന്നതാണ് ഇന്നത്തെ വലതുപക്ഷ മാധ്യമ വാർത്ത! എന്നാരംഭിക്കുന്ന പോസ്റ്റിൽ പാർട്ടിയിൽ ഭിന്നത ഉണ്ടെന്നു വരുത്താനാണു വലതുപക്ഷ ശ്രമം.
അതിന് വേണ്ടി പല തന്ത്രങ്ങളും അവർ ഉപയോഗിക്കും. സ്വയം പോസ്റ്റർ ഒട്ടിച്ച് വാർത്തയാക്കുന്ന മാധ്യമപ്രവർത്തകർ ഉള്ള നാടാണിത്.
അതുകൊണ്ട്തന്നെ പാർട്ടി പ്രവർത്തകർ ജാഗ്രതയോടെ ഇരിക്കണമെന്നും’ പോസ്റ്റിൽ പറയുന്നു.