കുഴിമന്തി വിവാദങ്ങള്‍ ഒട്ടൊന്ന് കെട്ടടങ്ങിയതിന്റെ ആശ്വാസത്തിലാണ് കോഴിക്കച്ചവടക്കാര്‍. വിവാദങ്ങള്‍ വന്‍തോതില്‍ കോഴിവില ഇടിച്ചിരുന്നു.
ഒരാഴ്ചകൊണ്ട് 40 രൂപയോളമാണ് കോഴിവില ഇടിഞ്ഞത്. വിവാഹങ്ങളും മറ്റ് ആഘോഷങ്ങളും ഏറെയുള്ള സീസണാണെങ്കിലും ആരോപണങ്ങള്‍ ആളുകളെ കോഴിയില്‍ നിന്ന് പിന്തിരിപ്പിക്കുകയാണുണ്ടായത്.
ഇതോടെ ബുദ്ധിമുട്ടിലായതാവട്ടെ കര്‍ഷകരും കച്ചവടക്കാരുമാണ്. അതോടെ ഫാം റേറ്റ് ജനുവരി 1ന് 115 രൂപയില്‍ നിന്ന കോഴിവില കൂപ്പുകുത്തി.
നാലു ദിവസം മുന്‍പ് 65 രൂപയായിരുന്നു ഏറ്റവും കുറഞ്ഞ ഫാം റേറ്റ്. ഇപ്പോള്‍ 71ല്‍ എത്തിനില്‍ക്കുന്നു കോഴിവില ഇടിഞ്ഞതോടെ കുഞ്ഞുങ്ങളുടെ വിലയും താണു.
നിരവധി കോഴിക്കര്‍ഷകരാണ് പ്രതിസന്ധിയിലായത്. ഇപ്പോഴിതാ കോഴിക്കച്ചവടവുമായി ബന്ധപ്പെട്ട ഒരു പോസ്റ്റര്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്.
‘കോഴി കടം വാങ്ങിയിട്ട് പൈസ തരാത്ത നിങ്ങളാണ് ഈ കട പൂട്ടാന്‍ കാരണം’ എന്നാണ് പോസ്റ്ററിലെ പ്രധാന വാചകം. സി.എ. നഗര്‍ ചിക്കന്‍കട എന്നും പോസ്റ്ററിലുണ്ട്.
എന്നാല്‍, ഇത് എവിടുള്ളതാണെന്ന് വ്യക്തമല്ല. ‘നിങ്ങള്‍ വാങ്ങിയതിന്റെ പൈസ ഉടനെ തന്നെ നല്‍കേണ്ടതാണ്. അല്ലാത്തപക്ഷം തരാത്തവരുടെ പേര് ഇവിടെ വെളിപ്പെടുത്തുന്നതായിരിക്കും’ എന്നും പോസ്റ്ററിലുണ്ട്.
ഇത് കേവലം ഒരു കോഴിക്കടയുടെയോ അല്ലെങ്കില്‍ കടയുടമയുടെയോ മാത്രം പ്രശ്മല്ല. സംസ്ഥാനത്തെ പല കോഴിക്കടയുടെയും അവസ്ഥ ഇങ്ങനെതന്നെയാണ്.
പറ്റുബുക്കിലുള്ള പലരും പണം നല്‍കാതെ പറ്റിക്കലുമായി നടക്കുമ്പോള്‍ പ്രതിസന്ധിയിലാവുന്നത് കോഴിക്കര്‍ഷകരാണ്. ഗതിയില്ലാതെ വന്നതുകൊണ്ടാവും ഇത്തരമൊരു പോസ്റ്റര്‍ കടയ്ക്കു മുമ്പില്‍ ഇടംപിടിച്ചതെന്നാണ് ആളുകള്‍ പറയുന്നത്.