ഗൂഡല്ലൂര്‍: നീലഗിരി ജില്ലയില്‍ ഫ്ളക്സ് ബോര്‍ഡുകളും ബാനറുകളും കട്ടൗട്ടുകളും സ്ഥാപിച്ചാല്‍ 10,000 രൂപ പിഴ ഈടാക്കുമെന്ന് ജില്ലാ കളക്ടര്‍ ജെ. ഇന്നസെന്റ്് ദിവ്യ അറിയിച്ചു. സംസ്ഥാന വ്യാപകമായി സര്‍ക്കാര്‍ ഫ്ളക്സ് ബോര്‍ഡുകളും ബാനറുകളും നിരോധിച്ചിട്ടുണ്ട്.
ചെന്നൈയില്‍ കഴിഞ്ഞ മാസം ഏഴിന് ഫ്ളക്സ് ബോര്‍ഡ് തലയില്‍ വീണ് യുവതി മരിച്ചിരുന്നു. പാതയോരത്ത് സ്ഥാപിച്ചിരുന്ന ബോര്‍ഡാണ് തലയില്‍് വീണത്. ചെന്നൈ സ്വദേശി സുബശ്രീയാണ് മരിച്ചിരുന്നത്. ഇതേത്തുടര്‍ന്ന് ഫ്ളക്സ് ബോര്‍ഡുകള്‍ നിരോധിക്കാന്‍ ചെന്നൈ ഹൈക്കോടതി തമിഴ്നാട് സര്‍ക്കാരിനോട് നിര്‍ദേശിക്കുകയായിരുന്നു.
പാതയോരങ്ങള്‍, പൊതുസ്ഥലങ്ങള്‍, വ്യാപാര സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് സമീപത്ത് ബോര്‍ഡുകള്‍ സ്ഥാപിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കും. രാഷ്ട്രീയ പാര്‍ട്ടികളുടെയും, സന്നദ്ധ സംഘടനകളുടെയും ഫ്ളക്സ് ബോര്‍ഡുകള്‍ക്കാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.