മുക്കം: ഡിവൈഡറുകൾ കയ്യടക്കി എസ്എഫ്ഐ.യുടെ പ്രചാരണ ബോർഡുകൾ. സംസ്ഥാന പാതയിൽ മുക്കം അങ്ങാടിയിൽ പി.സി. ജംഗ്ഷൻ മുതൽ അഭിലാഷ് ജംഗ്ഷൻ വരെയുള്ള ഭാഗത്താണ് ഡിവൈഡറുകളിൽ എസ്എഫ്ഐ.പ്രവർത്തകർ സംസ്ഥാന ജാഥയുടെ പ്രചരണ ബോർഡുകൾ സ്ഥാപിച്ചിരിക്കുന്നത്.
ടൗണിൽ ഏറെ തിരക്കേറിയതും, അപകട സാധ്യതയുള്ളതുമായ ഭാഗത്താണ് ,ഭാഗികമായി കാഴ്ച മറച്ചുകൊണ്ടുള്ള ഫ്ളക്സ് ബോർഡുകൾ വെച്ചിരിക്കുന്നത്. നേരത്തേ ഈ ഭാഗങ്ങളിൽ ചില സംഘടനകൾ സ്ഥാപിച്ച ബോർഡുകൾ ,അധികൃതർ നീക്കം ചെയ്യിച്ചിരുന്നു.എന്നാൽ എസ്എഫ്ഐ.പ്രവർത്തകർ ഡിവൈഡറുകൾ കയ്യടക്കി ബോർഡുകൾ സ്ഥാപിച്ചിട്ടും ബന്ധപ്പെട്ട വർ മൗനത്തിലാണ്.
നിരവധി അപകടങ്ങൾ നടന്ന സ്ഥലത്ത് ഡ്രൈവർമാരുടെ കാഴ്ച മറക്കുന്ന രീതിയിൽ സ്ഥാപിച്ച ബോർഡുകൾക്കെതിരെ പ്രതിഷേധമുയർന്നിട്ടുണ്ട്. ഡിവൈഡറുകൾക്ക് പുറമെ ടൗണിലെ വൈദ്യുതി, ടെലഫോണ്‍ പോസ്റ്റുകൾ, പരസ്യനിരോധിത മേഖലകൾ, നഗരസഭ കാര്യാലയത്തിന്റെ കോണ്‍ക്രീറ്റ് തൂണുകൾ എന്നിവിടങ്ങളിലെല്ലാം എസ്എഫ്ഐ പ്രവർത്തകർ വലിയ ഫ്്ളക്സ് ബോർഡുകളാണ് സ്ഥാപിച്ചത്.