തളിപ്പറമ്പ്: പൊതുസ്ഥലങ്ങളിലെ പരസ്യബോര്‍ഡുകള്‍ നീക്കം ചെയ്യല്‍ പുരോഗമിക്കുന്നു. ഒരാഴ്ചക്കിടയില്‍ നീക്കം ചെയ്തത് ആയിരക്കണക്കിന് ബോര്‍ഡുകള്‍. പൊതുസ്ഥലങ്ങളില്‍ സ്ഥാപിച്ച കൂറ്റന്‍ പരസ്യബോര്‍ഡുകള്‍ കാല്‍നടയാത്രക്കാര്‍ക്കും വാഹനമോടിക്കുന്നവര്‍ക്കും ഭീഷണിയായതിനെ തുടര്‍ന്ന് ജില്ലാ ദുരന്തനിവാരണ അഥോറിറ്റി ചെയര്മാന് കൂടിയായ ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ ഈ മാസം ആദ്യം ചേര്‍ന്ന യോഗത്തിന്റെ തീരുമാനത്തെ തുടര്‍ന്നാണ് നടപടികള്‍ ആരംഭിച്ചത്.
കളക്ടര്‍ക്ക് പുറമെ ജില്ലാ പോലീസ് മേധാവി, ദുരന്തനിവാരണ വിഭാഗം ഡപ്യൂട്ടി കളക്ടര്‍, വിവിധ വകുപ്പ് മേധാവികള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു. ജില്ലാ കളക്ടറുടെ തീരുമാനപ്രകാരം തളിപ്പറമ്പ് താലൂക്കിന് കീഴില്‍ തളിപ്പറമ്പ്, പയ്യന്നൂര്‍, ശ്രീകണ്ഠാപുരം, ആലക്കോട് മേഖലകളിലായി നാല് ഡപ്യൂട്ടി തഹസില്‍ദാര്‍മാരുടെ നേതൃത്വത്തില്‍ പരസ്യബോര്‍ഡുകള്‍ നീക്കം ചെയ്യുന്ന പ്രവൃത്തികള്‍ നടന്നുവരികയാണ്.
ഡപ്യൂട്ടി തഹസില്‍ദാര്‍മാരായ എ.മാനസന്, സി.വി.പ്രകാശന്, ടി.വി.കൃഷ്ണരാജ്, പി.വി.അശോകന് എന്നിവരാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിവരുന്നത്. എല്ലാ ബോര്‍ഡുകളും എടുത്തുമാറ്റിയ ശേഷം ഇവ പരസ്യമായി ലേലം ചെയ്യുമെന്ന് തളിപ്പറമ്പ് തഹസില്‍ദാര്‍ എം.മുരളി അറിയിച്ചു.