ഫ്ളക്സുകൾ ഉയർന്നു കൊണ്ടേയിരിക്കുന്നു; കെ. ​മു​ര​ളീ​ധ​ര​നും കെ. ​സു​ധാ​ക​ര​നും നേ​തൃ​ത്വ​ത്തി​ലേ​ക്കു വ​ര​ണമെന്ന ആവശ്യവുമായി വീ​ണ്ടും ഫ്ള​ക്സു​ക​ൾ

 

 

തി​രു​വ​ന​ന്ത​പു​രം: കോ​ണ്‍​ഗ്ര​സി​ൽ നേ​തൃ​മാ​റ്റം ആ​വ​ശ്യ​പ്പെ​ട്ടു ഫ്ള​ക്സു​ക​ൾ. കെ. ​മു​ര​ളീ​ധ​ര​നും കെ. ​സു​ധാ​ക​ര​നും നേ​തൃ​സ്ഥാ​ന​ത്തേ​ക്ക് എ​ത്തു​ന്ന​തി​നെ അ​നു​കൂ​ലി​ച്ചാ​ണു ഫ്ള​ക്സു​ക​ൾ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്.

മു​ര​ളീ​ധ​ര​നെ പി​ന്തു​ണ​ച്ചു തി​രു​വ​ന​ന്ത​പു​ര​ത്തും സു​ധാ​ക​ര​നു​വേ​ണ്ടി മ​ല​പ്പു​റ​ത്തു​മാ​ണു ബോ​ർ​ഡു​ക​ൾ ഉ​യ​ർ​ന്ന​ത്. മു​ര​ളി​യെ കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് ആ​ക്ക​ണ​മെ​ന്നാ​ണു ഫ്ള​ക്സി​ലെ ആ​വ​ശ്യം.

കെ. ​സു​ധാ​ക​ര​നു​ണ്ടെ​ങ്കി​ൽ പേ​രാ​ടാ​ൻ ഞ​ങ്ങ​ളു​ണ്ടെ​ന്നു സേ​വ് കോ​ണ്‍​ഗ്ര​സ് ഫോ​റ​ത്തി​ന്‍റെ പേ​രി​ലു​ള്ള ബോ​ർ​ഡി​ൽ പ​റ​യു​ന്നു. കെ. ​സു​ധാ​ക​ര​നെ വി​ളി​ക്കൂ, പ്ര​വ​ർ​ത്ത​ക​ർ​ക്ക് ആ​വേ​ശം പ​ക​രൂ എ​ന്നും ഫ്ള​ക്സി​ൽ പ​രാ​മ​ർ​ശ​മു​ണ്ട്.

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ലെ പ​രാ​ജ​യ​ത്തെ തു​ട​ർ​ന്നാ​ണു കേ​ര​ള​ത്തി​ലെ കോ​ണ്‍​ഗ്ര​സി​ൽ പോ​സ്റ്റ​റു​ക​ൾ പ്ര​ത്യ​ക്ഷ​പ്പെ​ട്ടു തു​ട​ങ്ങി​യ​ത്. തൃ​ശൂ​രി​ൽ കെ ​മു​ര​ളീ​ധ​ര​നെ പി​ന്തു​ണ​ച്ചും കൊ​ല്ല​ത്ത് ബി​ന്ദു കൃ​ഷ്ണ​യ്ക്കെ​തി​രെ​യും പോ​സ്റ്റ​റു​ക​ൾ പ്ര​ത്യ​ക്ഷ​പ്പെ​ട്ടി​രു​ന്നു.

Related posts

Leave a Comment