ചെന്നൈ: ഫ്ളെക്സ് ബോർഡ് മറിഞ്ഞു ദേഹത്തു വീണ യുവതി ടാങ്കർ ലോറി കയറി മരിച്ച സംഭവത്തിൽ എഡിഎംകെ നേതാവിനെ കോടതി റിമാൻഡ് ചെയ്തു. അലന്ദുർ മജിസ്ട്രേറ്റ് കോടതിയാണ് എഡിഎംകെ കൗൺസിലറായ ജയഗോപാലിനെ റിമാൻഡ് ചെയ്തത്.
പെൺകുട്ടിയുടെ മരണത്തിനു ശേഷം ഒളിവിൽപോയ ജയഗോപാലിനെ രണ്ടാഴ്ചയ്ക്കുശേഷമാണ് അറസ്റ്റ് ചെയ്തത്. കൃഷ്ണഗിരി ജില്ലയിൽ ഹൊസൂരിനടുത്ത് ദെങ്കണിക്കോട്ടയിലുള്ള റിസോർട്ടിൽനിന്നായിരുന്നു ഇയാളെ പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.
കഴിഞ്ഞ സെപ്റ്റംബർ 12 ന് ജോലികഴിഞ്ഞു സ്കൂട്ടറിൽ മടങ്ങിയ ശുഭശ്രീ എന്ന യുവതിയാണ് മരിച്ചത്. ജയഗോപാലിന്റെ മകന്റെ വിവാഹത്തോടനുബന്ധിച്ച് എഡിഎംകെ പ്രവർത്തകർ സ്ഥാപിച്ച ഫ്ളെക്സ് ബോർഡ് മറിഞ്ഞു വീണായിരുന്നു അപകടം.