അരൂർ: അരൂർ മേഖലയിലെ മീഡിയനിൽ ഫ്ലെക്സ് ബോർഡുകൾ സ്ഥാപിച്ചതും കാടു വളർന്നുനിൽക്കുന്നതും കാരണം അപകടങ്ങൾ പതിവായി. വാഹന ഡ്രൈവർമാരുടെ ദൂരക്കാഴ്ച നഷ്ടപ്പെടുന്നതാണു വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടങ്ങളുണ്ടാക്കുന്നത്. പലവട്ടം അധികൃതർക്ക് പരാതികൾ നൽകിട്ടും മീഡിയൻ വൃത്തിയാക്കുന്നതിനു വേണ്ട നടപടി സ്വീകരിക്കുന്നില്ല.
അരൂരിലെ പ്രധാന ജംഗ്ഷനുകളിൽ രാവിലെയും വൈകിട്ടും വൻതിരക്കാണ് അനുഭവപ്പെടുന്നത്. പൂച്ചാക്കൽ, ചേർത്തല ഭാഗത്തേക്ക് ഓടുന്ന സ്വകാര്യ ബസുകൾ റോഡിന് ഇരുവശവും പാർക്ക് ചെയ്യുന്നത് വാഹനങ്ങൾക്കും കാൽനടയാതക്കാർക്കും ഒരു പോലെ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നുണ്ട്.