അ​ന​ധി​കൃ​ത ഫ്ല​ക്‌​സു​ക​ള്‍ നീ​ക്കാ​ന്‍ ആ​രെ​യും ഭ​യ​ക്കേ​ണ്ട; കോ​ട​തി ഉ​ത്ത​ര​വ് ഉ​ണ്ടാ​യി​ട്ടും ന​ട​പ​ടി എ​ടു​ക്കാ​ത്ത​ത് സ​ർ​ക്കാ​രി​ന്‍റെ പ​രാ​ജ​യ​മെ​ന്ന് ഹൈ​ക്കോ​ട​തി

കൊ​ച്ചി: രാ​ഷ്‌​ട്രീ​യ പാ​ര്‍​ട്ടി​ക​ള്‍ അ​ന​ധി​കൃ​ത​മാ​യി സ്ഥാ​പി​ച്ച ഫ്ല​ക്‌​സ് ബോ​ര്‍​ഡു​ക​ള്‍ നീ​ക്കം ചെ​യ്തു പി​ഴ ഈ​ടാ​ക്കി​യ​തി​ന്‍റെ ക​ണ​ക്കു​ക​ള്‍ ഹാ​ജ​രാ​ക്കാ​ന്‍ ഹൈ​ക്കോ​ട​തി നി​ര്‍​ദേ​ശം.

ത​ദ്ദേ​ശ വ​കു​പ്പ് പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി ഡോ. ​ശ​ര്‍​മി​ള മേ​രി ജോ​സ​ഫി​നാ​ണ് ജ​സ്റ്റീ​സ് ദേ​വ​ന്‍ രാ​മ​ച​ന്ദ്ര​ന്‍ നി​ര്‍​ദേ​ശം ന​ല്‍​കി​യ​ത്. അ​ടു​ത്ത ബു​ധ​നാ​ഴ്ച ക​ണ​ക്കു​ക​ളു​മാ​യി പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി ഹാ​ജ​രാ​ക​ണ​മെ​ന്നും കോ​ട​തി നി​ര്‍​ദേ​ശി​ച്ചു.

അ​ന​ധി​കൃ​ത ബോ​ര്‍​ഡു​ക​ള്‍ നീ​ക്കാ​ന്‍ ജീ​വ​ന​ക്കാ​ര്‍ ഭ​യ​പ്പെ​ടേ​ണ്ട. ത​ദ്ദേ​ശ സെ​ക്ര​ട്ട​റി​മാ​ര്‍ കോ​ട​തി​ക്കു പി​ന്നി​ല്‍ അ​ണി​നി​ര​ക്ക​ണം. ആ​രെ​ങ്കി​ലും ഭീ​ഷ​ണി​പ്പെ​ടു​ത്തി​യാ​ല്‍ കോ​ട​തി സം​ര​ക്ഷ​ണം ന​ല്‍​കും. കോ​ട​തി​യ​ല​ക്ഷ്യ​മ​ട​ക്കം സ്വീ​ക​രി​ക്കു​മെ​ന്നും കോ​ട​തി മു​ന്ന​റി​യി​പ്പ് ന​ല്‍​കി.

ഇ​ന്ന​ലെ സെ​ക്ര​ട്ട​റി ഓ​ൺ​ലൈ​നാ​യി ഹാ​ജ​രാ​യി വി​ശ​ദീ​ക​ര​ണം ന​ല്‍​കി​യി​രു​ന്നു. ര​ണ്ടു വ​ര്‍​ഷ​ത്തി​നി​ടെ 1.75 ല​ക്ഷം ബോ​ര്‍​ഡു​ക​ള്‍ നീ​ക്കി​യി​ട്ടു​ണ്ടെ​ന്നും 98 ല​ക്ഷം രൂ​പ പി​ഴ ക​ണ​ക്കാ​ക്കി​യി​ട്ടു​ണ്ടെ​ന്നും പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.

എ​ന്നാ​ല്‍ 30 ല​ക്ഷം രൂ​പ മാ​ത്ര​മാ​ണു വാ​ങ്ങി​യെ​ടു​ത്തി​ട്ടു​ള്ള​ത്. നി​യ​ന്ത്ര​ണ​ങ്ങ​ള്‍​ക്കാ​യി ഡി​ജി​റ്റ​ല്‍ സം​വി​ധാ​നം കൊ​ണ്ടു​വ​രു​മെ​ന്നും അ​റി​യി​ച്ചു. എ​ന്നാ​ല്‍ വി​ശ​ദീ​ക​ര​ണ​മ​ല്ല, ന​ട​പ​ടി​യാ​ണ് ആ​വ​ശ്യ​മെ​ന്ന് കോ​ട​തി പ​റ​ഞ്ഞു.

നേ​താ​ക്ക​ളു​ടെ മു​ഖ​മു​ള്ള ഫ്ല​ക്‌​സു​ക​ൾ നീ​ക്കി​യാ​ല്‍ ഈ ​പ്ര​വ​ണ​ത​യ്ക്ക് മാ​റ്റ​മു​ണ്ടാ​കും. തി​രു​വ​ന​ന്ത​പു​ര​ത്ത​ട​ക്കം സ​ര്‍​ക്കാ​ര്‍ സം​വി​ധാ​ന​ങ്ങ​ള്‍ സ്ഥാ​പി​ച്ച അ​ന​ധി​കൃ​ത ബോ​ര്‍​ഡു​ക​ളും ഉ​ട​ന്‍ നീ​ക്ക​ണം. ക​ള​മ​ശേ​രി​യി​ല്‍ സ​ഹ​ക​ര​ണ​മേ​ഖ​ല​യു​ടെ പ​രി​പാ​ടി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​ട്ടേ​റെ ബോ​ര്‍​ഡു​ക​ള്‍ വ​ച്ചി​ട്ടു​ണ്ടെ​ന്നും കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി.

അ​ന​ധി​കൃ​ത ബോ​ര്‍​ഡു​ക​ള്‍ പൊ​തു​സ്ഥ​ല​ത്തു​ണ്ടെ​ങ്കി​ല്‍ ബ​ന്ധ​പ്പെ​ട്ട ത​ദ്ദേ​ശ​സ്ഥാ​പ​ന സെ​ക്ര​ട്ട​റി​മാ​രി​ല്‍​നി​ന്ന് 5000 രൂ​പ വീ​തം ഈ​ടാ​ക്ക​ണം. ബോ​ര്‍​ഡി​ന്‍റെ വ​ലു​പ്പ​ത്തി​ന​നു​സ​രി​ച്ച് പി​ഴ വ​ര്‍​ധി​പ്പി​ക്കു​ന്ന​തും പ​രി​ഗ​ണി​ക്ക​ണം.

സു​ര​ക്ഷാ​പ്ര​ശ്‌​നം സൃ​ഷ്‌​ടി​ക്കു​ന്ന ഇ​ത്ത​രം ബോ​ര്‍​ഡു​ക​ള്‍ നീ​ക്ക​ണ​മെ​ന്ന് കോ​ട​തി പ​ല​ത​വ​ണ ഉ​ത്ത​ര​വി​ട്ടി​ട്ടും ന​ട​പ​ടി​യു​ണ്ടാ​കാ​ത്ത​ത് സ​ര്‍​ക്കാ​രി​ന്‍റെ പ​രാ​ജ​യ​മാ​ണ്. ജി​ല്ല, പ്രാ​ദേ​ശി​ക സ​മി​തി​ക​ള്‍ ഫ​ല​പ്ര​ദ​മ​ല്ല. രാ​ഷ്‌​ട്രീ​യ​പാ​ര്‍​ട്ടി​ക​ളെ ഭ​യ​ന്നി​ട്ടാ​ണ് ഇ​തെ​ന്നും കോ​ട​തി പ​റ​ഞ്ഞു.

Related posts

Leave a Comment