വൈമാനിക വിദ്യാർഥികൾക്കുള്ള പാഠമായി വിമാനാപകടം വ്ളോഗാക്കി മാറ്റി പൈലറ്റ്. കാനഡയിലെ ന്യൂഫൗണ്ട് ലാൻഡിൽ നിന്ന് ക്യുബക് സിറ്റിയിലേക്ക് പറന്ന ചെറുവിമാനമായിരുന്നു തകർന്നത്. മാറ്റ് എന്നയാളായിരുന്നു വിമാനം പറത്തിയത്.
എഞ്ചിൻ തകരാറാണ് അപകടത്തിന് കാരണമായത്. പാരച്യൂട്ടിൽ നിലത്തിറങ്ങിയ അദ്ദേഹം പിന്നീടുള്ള അഞ്ച് മണിക്കൂറുകൾ പകർത്തി മറ്റുള്ളവർക്ക് പാഠമാകുവാൻ വ്ളോഗാക്കി മാറ്റുകയായിരുന്നു.
സാറ്റലൈറ്റ് ഫോണിൽ കൂടി സഹായം അഭ്യർത്ഥിച്ച മാറ്റിനെ കനേഡിയൻ എയർഫോഴ്സ് എത്തിയാണ് രക്ഷിച്ചത്. പുകയുണ്ടാക്കിയാണ് അദ്ദേഹം അവരുടെ ശ്രദ്ധക്ഷണിച്ചത്. ഇതെല്ലാം ചേർത്താണ് അദ്ദേഹം വ്ളോഗ് തയാറാക്കിയത്. വൈമാനിക വിദ്യാർഥികൾക്കുള്ള പാഠമെന്ന നിലയിൽ ഈ വീഡിയോ വ്യാപകമായി പ്രചരിക്കുകയാണ്.