ബെർലിൻ: ജർമനിയിൽനിന്നു യുഎസിലേക്ക് വിമാന യാത്രാ സമയം എട്ടു മണിക്കൂറാണ്. അത്രയും സമയം തുടർച്ചയായി അലറിക്കരയുകയും ബഹളം വയ്ക്കുകയും നിർത്താതെ ഓടുകയും സീറ്റുകൾക്കു മുകളിൽ വലിഞ്ഞു കയറുകയും ചെയ്യുന്നൊരു കുട്ടി വിമാനത്തിലുണ്ടെങ്കിലോ?
അസഹനീയമെന്നാണ് അനുഭവസ്ഥരുടെ സാക്ഷ്യം. സംഭവം ഏകദേശം മുഴുവനായി ഒരു യാത്രക്കാരൻ വിഡിയോയിൽ പകർത്തി പുറത്തു വിടുകയും ചെയ്തു. ഇതിപ്പോൾ സമൂഹ മാധ്യമങ്ങൾ പ്രചരിക്കുകയും ചെയ്യുന്നു.
പല യാത്രക്കാരും ചെവി പൊത്തിയിരിക്കുന്നത് ഇതിൽ കാണാം. കുട്ടികളെ തല്ലരുതെന്നു പറയുന്നതു ശരിയല്ലെന്നതിനു തെളിവാണിതെന്ന് മറ്റൊരു യാത്രക്കാരൻ ട്വിറ്ററിർ കുറിച്ചു, ഇക്കാര്യത്തിൽ കുട്ടിക്കു മാത്രമല്ല, അവന്റെ മാതാപിതാക്കൾക്കും നല്ല തല്ലിന്റെ കുറവുള്ളതായാണ് ഇദ്ദേഹത്തിന്റെ വിലയിരുത്തൽ.
കുട്ടിയെയും മാതാപിതാക്കളെയും വിമാനത്തിൽ നിന്ന് ഇറക്കി വിടണമായിരുന്നു എന്നാണ് മറ്റു ചില യാത്രക്കാരുടെ പ്രതികരണം. അതേസമയം, കുട്ടിക്ക് ഒരു വൈകല്യമുണ്ടെന്നും, അതാണവന്റെ പെരുമാറ്റത്തെ ബാധിക്കുന്നതെന്നും ഒൗദ്യോഗിക വിശദീകരണം. വൈകല്യം എന്താണെന്നു വെളിപ്പെടുത്തിയിട്ടില്ല.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ