മുംബൈ: വിമാനങ്ങൾക്കുനേരേ ബോംബ് ഭീഷണി മുഴക്കിയ സംഭവത്തിൽ പിതാവിനും കൗമാരക്കാരനായ മകനും നോട്ടീസ് അയച്ച് മുംബൈ പോലീസ്. ഇരുവരോടും ചോദ്യം ചെയ്യലിനു ഹാജരാകണമെന്ന് പോലീസ് ആവശ്യപ്പെട്ടു.
സംഭവത്തിൽ ഛത്തീസ്ഗഡിലെ രാജ്നന്ദ്ഗാവിൽ നിന്നുള്ള മറ്റൊരാൾക്കും പോലീസ് നോട്ടീസ് അയച്ചിട്ടുണ്ട്. സമൂഹമാധ്യമങ്ങളിലൂടെ മൂന്നു വിമാനങ്ങൾക്കുനേരേയാണ് ഇവർ ബോംബ് ഭീഷണി മുഴക്കിയതെന്ന് പോലീസ് അറിയിച്ചു.
ഭീഷണിയുടെ പശ്ചാത്തലത്തിൽ ന്യൂയോർക്കിലേക്കുള്ള എയർ ഇന്ത്യ വിമാനം ന്യൂഡൽഹിയിലേക്കു തിരിച്ചുവിട്ടു.
കൂടാതെ രണ്ട് ഇൻഡിഗോ വിമാനങ്ങൾ മണിക്കൂറുകളോളം വൈകുകയും ചെയ്തു. വിമാനങ്ങളിൽ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.