തിരുവനന്തപുരം: വെള്ളപ്പൊക്കത്തെ തുടർന്നു നെടുന്പാശേരി വിമാനത്താവളം അടച്ചതോടെ മറ്റു വിമാനത്താവളങ്ങൾ വഴി ഗൾഫിലേക്ക് പോകുന്നവരിൽനിന്ന് അമിത ചാർജ് ഈടാക്കുന്ന വിമാന കന്പനികൾക്കെതിരെ നടപടി. കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ് പ്രഭുവാണ് ഇക്കാര്യം വ്യക്തമാക്കിയത്.
നെടുന്പാശേരി വിമാനത്താവളം അടച്ചതിനെ തുടർന്നു ബംഗളൂരുവിൽ നിന്നും മറ്റും ഗള്‍ഫിലേക്ക് പോകുന്നവരിൽനിന്നും അമിത ചാര്‍ജ് ഈടാക്കുന്ന കാര്യം സംസ്ഥാനം കേന്ദ്രമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. കൊച്ചി വിമാനത്താവളം അടയ്ക്കുന്നതിന് മുൻപുള്ള നിരക്കേ ഈടാക്കാവൂ എന്ന് വിമാന കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കിയതായി വ്യോമയാന മന്ത്രാലയം അറിയിച്ചു.