പല ആവശ്യങ്ങൾക്കായി നമ്മൾ ദൂര യാത്രകൾ നടത്താറുള്ളവരാണ്. അത്തരം യാത്രകൾ നമുക്ക് സുഖകരമല്ലെങ്കിലുള്ളഅവസ്ഥയെ കുറിടച്ച് ചിന്തിച്ചു നോക്കിയിട്ടുണ്ടോ. ചിന്തിക്കാൻ പോലും പ്രയാസമാണല്ലേ.
13 മണിക്കൂർ നീണ്ട വിമാന യാത്രയിൽ ദുർഗന്ധം വമിക്കുന്ന നായയുടെ അരികിൽ ഇരിക്കേണ്ടി വരുന്ന അവസ്ഥ ആലോചിച്ചു നോക്കാമോ. പലരും കേൾക്കുമ്പോൾ തന്നെ മുഖം തിരിക്കും.
സിംഗപ്പൂർ എയർലൈൻസ് വിമാനത്തിൽ ദമ്പതികളായ ഗില്ലും വാറൻ പ്രസും പാരീസിൽ നിന്ന് യാത്ര ചെയ്യവെ ഇവരുടെ തൊട്ടടുത്ത സീറ്റില്‍ ദുർഗന്ധം വമിക്കുന്ന നായയാണ് കൂടെയുണ്ടായിരുന്നത്.
ഇതിനെതിരെ അധികൃതരോട് മാന പരാതി പറഞ്ഞെങ്കിലും യാതൊരു തരത്തിലുമുള്ള നടപടികൾ സ്വീകരിക്കുവാൻ അവർക്കായില്ല.
പ്രീമിയം ഇക്കോണമി സീറ്റുകളുടെ അഭാവം മൂലമാണ് ഇവർക്ക് മറ്റൊരു സീറ്റ് ലഭിക്കാതെ പോയത്. ഇക്കോണമി ഭാഗത്തിന്റെ പിൻഭാഗത്ത് സീറ്റുകൾ ഒഴിവുള്ള കാര്യം ജീവനക്കാർ അറിയിച്ചെങ്കിലും അങ്ങോട്ട് മാറാൻ ദമ്പതികൾ തയ്യാറായില്ല.
പ്രീമിയം ഇക്കോണമി സീറ്റുകൾക്കാണ് പണം നൽകിയത്, അതിനാൽ, തങ്ങള്‍ക്ക് ആ സീറ്റുകള്‍ തന്നെ വേണമെന്ന് ദമ്പതികള്‍ ആവശ്യപ്പെട്ടു. പക്ഷേ മണിക്കൂറുകളോളം നായയുടെ അരികിലിരുന്നുള്ള യാത്ര സഹിക്കാൻ സാധിക്കാതെ വന്ന ദമ്പതികൾ ഇക്കോണമി സീറ്റിലേക്ക് മാറി.
സംഭവത്തിന് ശേഷം എയർലൈൻ ദമ്പതികളോട് ക്ഷമ ചോദിക്കുകയും 73 ഡോളറിന്റെ രണ്ട് ഗിഫ്റ്റ് വൗച്ചറുകൾ സമ്മാനമായി നൽകുകയും ചെയ്തു.
പ്രീമിയം ഇക്കോണമിയിൽ നിന്ന് ഇക്കോണമിയിലേക്ക് സീറ്റ് മാറി ഇരുത്തിയതിനാൽ പ്രീമിയം ഇക്കോണമിയിൽ കൊടുത്ത ടിക്കറ്റ് ചാർജ് റീഫണ്ട് ചെയ്യണമെന്ന് ദമ്പതികൾ പരാതി നൽകുകി.
എയർലൈൻ ഒരാൾക്ക് 200 ഡോളറിന്റെ യാത്രാ വൗച്ചർ വാഗ്ദാനം ചെയ്തെങ്കിലും ദമ്പതികൾ അത് നിരസിച്ചു. സിംഗപ്പൂർ എയർലൈൻസ് ഒടുവിൽ ദമ്പതികളുടെ ആവശ്യത്തിന് വഴങ്ങേണ്ടി വന്നു.
1,410 ഡോളർ എയർലൈൻസിൽ നിന്ന് ഇവർക്ക് ലഭിച്ചു. ഇത് ഏതാണ്ട് 1,16,352 ഇന്ത്യൻ രൂപയോളം അടുത്ത് വരും.