വി​മാ​ന​ത്തി​ന്‍റെ എ​മ​ർ​ജ​ൻ​സി വാ​തി​ൽ തു​റ​ക്കാ​ൻ ശ്ര​മം; ര​ണ്ട് യാ​ത്ര​ക്കാ​ർ അ​റ​സ്റ്റി​ൽ

നെ​ടു​മ്പാശേ​രി: വി​മാ​ന​ത്തി​ന്‍റെ എ​മ​ർ​ജ​ൻ​സി വാ​തി​ൽ തു​റ​ക്കാ​ൻ ശ്ര​മി​ച്ച ര​ണ്ട് യാ​ത്ര​ക്കാ​ർ അ​റ​സ്റ്റി​ൽ. വ്യാ​ഴാ​ഴ്ച രാ​ത്രി നെ​ടു​ന്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ലാ​ണ് സം​ഭ​വം.

ബം​ഗ​ള​രു​വി​ലേ​ക്കു​ള്ള അ​ലൈ​ൻ​സ് എ​യ​ർ വി​മാ​ന​ത്തി​ലെ യാ​ത്ര​ക്കാ​രാ​യി​രു​ന്ന ക​ർ​ണാ​ട​ക സ്വ​ദേ​ശി​ക​ളാ​യ രാ​മോ​ജി കോ​റ​യി​ൽ, ര​മേ​ഷ്കു​മാ​ർ എ​ന്നി​വ​രാ​ണ് വി​മാ​നം ബേ​യി​ൽ നി​ന്നും നീ​ങ്ങു​മ്പോ​ൾ എ​മ​ർ​ജ​ൻ​സി വാ​തി​ൽ തു​റ​ക്കാ​ൻ ശ്ര​മി​ച്ച​ത്.

ഇ​രു​വ​രു​ടേ​യും യാ​ത്ര റ​ദ്ദാ​ക്കി നെ​ടു​മ്പാ​ശേ​രി പോ​ലീ​സി​ന് കൈ​മാ​റി. തെ​റ്റി​ദ്ധ​രി​ച്ച് എ​മ​ർ​ജ​ൻ​സി വാ​തി​ൽ തു​റ​ക്കാ​ൻ ശ്ര​മി​ച്ചെ​തെ​ന്നാ​ണ് ഇ​രു​വ​രും പോ​ലീ​സി​നോ​ട് പ​റ​ഞ്ഞ​ത്.

ആ​ദ്യ​മാ​യി​ട്ടാ​ണ് ഇ​വ​ർ വി​മാ​ന​ത്തി​ൽ ക​യ​റി​യ​ത്. എ​മ​ർ​ജ​സി വാ​തി​ലി​ന​ടു​ത്തു​ള്ള സീ​റ്റി​ലാ​ണ് ര​ണ്ടു​പേ​രും ഇ​രു​ന്ന​ത്. വാ​തി​ൽ ക​ണ്ട​പ്പോ​ൾ കൗ​തു​ക​ത്തി​ന് തു​റ​ക്കാ​ൻ നോ​ക്കി​യ​താ​ണ് ഇ​രു​വ​ർ​ക്കും വി​ന​യാ​യ​ത്. കേ​സെ​ടു​ത്ത ശേ​ഷം ഇ​രു​വ​രെ​യും സ്റ്റേ​ഷ​ൻ ജാ​മ്യ​ത്തി​ൽ വി​ട്ട​യ​ക്കു​മെ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.

Related posts

Leave a Comment