കൊണ്ടോട്ടി: കരിപ്പൂരിൽ നിന്നു അബൂദാബിയിലേക്ക് ഒരാൾക്കു മാത്രമായി വിമാനം പറന്നു. ഇന്നലെ ഉച്ചയ്ക്ക് 12 നാണ് വിമാനം പുറപ്പെട്ടത്. 14 പേർക്ക് സഞ്ചരിക്കാവുന്ന വിമാനത്തിൽ കോഴിക്കോട് സ്വദേശിയായ യുവതിയാണ് യാത്രയായത്.
കൊടൈക്കനാലിൽ വിദ്യാർഥിയായ യുവതി മാതാപിതാക്കളുടെ അടുത്തേക്കാണ് യാത്രതിരിച്ചത്. ലോക്ക് ഡൗണ്‍ മൂലം കുടുങ്ങിയ ഇവർ വാടകയ്ക്ക് താമസിക്കുകയായിരുന്നു. ഇവർക്കു മാത്രമായി വിമാനം ചാർട്ടർ ചെയ്ത് വരുത്തുകയായിരുന്നു.
പോലീസിന് ലഭിച്ച രഹസ്യ വിവരങ്ങളെ തുടർന്നാണ് യുവാക്കൾ പോലീസ് വലയിലാകുന്നത്. ചങ്ങരംകുളം പോലീസ് പിടികൂടിയ യുവാവ് പൊന്നാനി പോലീസ് സ്റ്റേഷൻ പരിധിയിൽ ആയതിനാൽ തുടർ നടപടികൾക്കായി പൊന്നാനി പോലീസിന് കൈമാറി.