ഉപയോഗ ശൂന്യമായ വിമാനവുമായി പോയ ട്രക്ക് പാലത്തിന് അടിയിൽ കുടുങ്ങി. വെസ്റ്റ്ബംഗാളിലെ ദുർഗാപൂറിലാണ് സംഭവം. എയർഇന്ത്യയുടെ വിമാനമാണ് കുടുങ്ങിയത്.
പാലത്തിന്റെ അടി ഭാഗത്ത് വിമാനത്തിന്റെ ബോഡി തട്ടി മുന്നിലേക്കും പിന്നിലേക്കും പോകുവാൻ സാധിക്കാതെ കുടുങ്ങുകയായിരുന്നു. തുടർന്ന് ഇവിടെ കടുത്ത ഗതാഗത കുരുക്കാണ് അനുഭവപ്പെട്ടത്. വിമാനം ഇവിടെ നിന്നു നീക്കുവാനുള്ള ചർച്ചയിലാണ് അധികൃതർ.