ഇനി ആവർത്തിക്കരുത്…. അ​ടി​ച്ചു​പൂ​സാ​യ യാ​ത്ര​ക്കാ​ര​നെ വി​മാ​ന​ത്തി​ൽ കെ​ട്ടി​യി​ട്ട് ജീവനക്കാർ

വി​മാ​ന​യാ​ത്ര​യ്ക്കി​ടെ മ​ദ്യ​ല​ഹ​രി​യി​ൽ എ​ഴു​ന്നേ​റ്റു​നി​ന്നു ബ​ഹ​ളം വ​ച്ച യാ​ത്ര​ക്കാ​ര​നെ വി​മാ​ന​ജീ​വ​ന​ക്കാ​ര്‍ സീ​റ്റി​ൽ കെ​ട്ടി​യി​ട്ടു. യു​കെ​യി​ലെ മാ​ഞ്ച​സ്റ്റ​റി​ല്‍​നി​ന്നു ഗ്രീ​സി​ലെ റോ​ഡ്സി​ലേ​ക്കു പോ​കു​ക​യാ​യി​രു​ന്ന റെ​യി​ന്‍​എ​യ​റി​ലാ​ണു സം​ഭ​വം. വി​മാ​ന​ത്തി​ല്‍ ബ​ഹ​ളം വ​ച്ച യാ​ത്ര​ക്കാ​ര​ന്‍റെ കൈ​വ​ശം ര​ണ്ടു മ​ദ്യ​ക്കു​പ്പി ഉ​ണ്ടാ​യി​രു​ന്നു.

കാ​ബി​ന്‍ ക്രൂ ​അം​ഗ​ങ്ങ​ൾ ഇ​വ പി​ടി​ച്ചെ​ടു​ത്ത​തോ​ടെ ഇ​യാ​ൾ കൂ​ടു​ത​ൽ പ്ര​കോ​പി​ത​നാ​യി. ഈ​സ​മ​യം, വി​മാ​നം ലാ​ന്‍​ഡ് ചെ​യ്യാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​യി​രു​ന്നു.

യാ​ത്ര​ക്കാ​ര​ൻ സീ​റ്റി​ലി​രി​ക്കാ​ൻ വി​സ​മ്മ​തി​ച്ച​തോ​ടെ വി​മാ​നം യ​ഥാ​സ​മ​യം നി​ല​ത്തി​റ​ക്കാ​നാ​യി​ല്ല. മ​റ്റു യാ​ത്ര​ക്കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ ജീ​വ​ന​ക്കാ​ർ ര​ണ്ടു സ്പെ​യ​ർ സീ​റ്റ് ബെ​ൽ​റ്റു​ക​ള്‍ ഉ​പ​യോ​ഗി​ച്ച് ഇ​യാ​ളെ സീ​റ്റി​ല്‍ ബ​ന്ധി​ച്ച​ശേ​ഷ​മാ​ണു വി​മാ​നം ലാ​ൻ​ഡ് ചെ​യ്ത​ത്. ഇ​തി​നിടെ പ​ല​ത​വ​ണ വി​മാ​നം ആ​കാ​ശ​ത്ത് വ​ട്ടം​ചു​റ്റി. വി​മാ​നം ലാ​ന്‍​ഡ് ചെ​യ്ത​തി​ന് പി​ന്നാ​ലെ പോ​ലീ​സ് എ​ത്തി യാ​ത്ര​ക്കാ​ര​നെ അ​റ​സ്റ്റും ചെ​യ്തു.

Related posts

Leave a Comment