എഞ്ചിൻ കത്തിയമർന്ന വിമാനം സാഹസികമായി ലാൻഡ് ചെയ്ത് പൈലറ്റ്മാർ. അമേരിക്കയിലെ ഹവായിൽ നിന്നും പറന്നുയർന്ന യുണൈറ്റഡ് എയർലൈൻസിന്റെ യുഎ132 വിമാനത്തിന്റെ എഞ്ചിനിലാണ് തീ പടർന്നത്.
ഈ സമയം 141 യാത്രക്കാരും എട്ട് ജീവനക്കാരും വിമാനത്തിൽ ഉണ്ടായിരുന്നു. പറന്നുയർന്ന വിമാനം കടലിന്റെ മുകളിലെത്തിയപ്പോഴാണ് ഇടതു വശത്തുള്ള എഞ്ചിന് തീ പിടിച്ചത്. മനസാന്നിധ്യം നഷ്ടപ്പെടാതിരുന്ന പൈലറ്റുമാർ വിമാനം അടുത്തുള്ള വിമാനത്താവളത്തിൽ അടിയന്തിരമായി ഇറക്കുകയായിരുന്നു.
സംഭവത്തിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ട് ചെയ്തിട്ടില്ല. സാങ്കേതിക തകരാറാണ് അപകട കാരണമെന്ന് യുണൈറ്റഡ് എയർലൈൻസ് അറിയിച്ചു.