ആകാശത്ത് കൂടി പറന്ന് പോകുന്ന വിമാനം ആകാശത്തു തന്നെ നിക്കുന്നത് കണ്ടിട്ടുണ്ടോ? അത്തരത്തിലൊരു കാഴ്ചയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്.
ഭാരമുള്ള വസ്തുക്കൾ അന്തരീക്ഷത്തിൽ നിശ്ചലമായി നിക്കില്ലെന്ന ഭൂഗുരുത്വാകർഷണ ബലം തെളിവുകൽ നിരത്തുമ്പോൾ ഇത്തരത്തിലൊരു കാഴ്ച അസംഭവ്യമാണെന്ന് തന്നെ പറയാം.
എന്നാൽ വിൽ മാനിഡിസ് എന്ന ട്വിറ്റര്‍ ഉപയോക്താവ് കഴിഞ്ഞ ദിവസമാണ് ആകാശത്ത് നിശ്ചലമായി നിക്കുന്ന വിമാനത്തിന്റെ വീഡിയോ പങ്കുവെച്ചത്. അഞ്ച ലക്ഷത്തിലധികം ആളുകളാണ് വീഡിയോ ഇതിനോടകം കണ്ടത്.
‘ഇന്ന് ഒരു വിമാനം വായുവില്‍ താല്‍ക്കാലികമായി നിര്ത്തിയിട്ടിരിക്കുന്ന് കണ്ടു. നിങ്ങള്‍ ഇപ്പോഴും ഭൗതികശാസ്ത്രം യാഥാര്‍ത്ഥ്യമാണെന്ന് കരുതുന്നു.’ എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
ഒരു വലിയ തടാകം മറികടക്കുന്ന ഒരു പാലത്തിന് മുകളിലായാണ് വിമാനം നിശ്ചലമായി നിക്കുന്നത്. സഞ്ചരിക്കുന്ന മറ്റൊരു വിമാനത്തില്‍ നിന്നാണ് വീഡിയോ പകർത്തിയിരിക്കുന്നതെന്ന് മനസിലാക്കാം.
എന്തായാലും സോഷ്യൽ മീഡിയയിൽ വീഡിയോയെ കുറിച്ച് സജീവ ചർച്ചകൾ നടക്കുകയാണ്. എന്നാല്‍ ഈ വീഡിയോ തന്നെ വ്യാജമാണെന്നും എഡിറ്റ് ചെയ്തതാണെന്നുമാണ് പലരും കമന്റ് ചെയ്തത്.
എന്നാൽ ഇത് സാന്‍ഫ്രാന്‍സിസ്കോയ്ക്ക് സമീപമാണുള്ളത്. തൊട്ടടുത്തുള്ള വിമാനത്തില്‍ നിന്നാണ് വീഡിയോ എടുത്തത്. വിമാനങ്ങളുടെ കാര്യക്ഷമത വർദ്ധിപ്പിക്കുന്ന എറ്റിസി (എയർ ട്രാഫിക് കൺട്രോളർ) ഒരേ വേഗതയില്‍ വിമാനങ്ങള്‍ ഒന്നിച്ച് നീങ്ങുന്നതായി കാണിക്കുന്നു.അതുകൊണ്ടാണ് രണ്ട് വിമാനങ്ങളും അടുത്തടുത്തായി ഒരേ വേഗതയിൽ നീങ്ങുന്നത്. അത്രമാത്രം’ എന്നാണ് സീൻ ബോസ്ലി എന്ന ട്വിറ്റര്‍ ഉപയോക്താവ് വിശദീകരിച്ചത്. വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.