ബ്രേക്ക് സംവിധാനം തകരാറിലായ വിമാനം തെന്നിമാറി; അദ്ഭുതകരമായ രക്ഷപ്പെട്ടത് 146 യാത്രക്കാര്‍; വീഡിയോ വൈറലാവുന്നു

flight600ജക്കാര്‍ത്ത: ഇതിനെയൊക്കെയാണ് അദ്ഭുതം എന്നു വിളിക്കേണ്ടത്. ലാന്‍ഡിംഗിനിടെ ബ്രേക്ക് സംവിധാനം കേടായതിനെത്തുടര്‍ന്ന് വിമാനം റണ്‍വേയില്‍ നിന്നു തെന്നിമാറി. 146 യാത്രക്കാരാണ് അദ്ഭുതകരമായി രക്ഷപ്പെട്ടത്.  ഇന്തോനേഷ്യന്‍ വിമാനമാണ്  ബ്രേക്കു കേടായതിനെത്തുടര്‍ന്ന്

കിഴക്കന്‍ പാപുവ മേഖലയിലെ മനോക്വാരി നഗരത്തിലെ വിമാനത്താവളത്തിലാണ് സംഭവം. സംഭവം രാജ്യത്തെ വ്യോമഗതാഗതം താറുമാറാക്കി. ആഭ്യന്തര സര്‍വീസ് നടത്തുന്ന ശ്രിവിജയാ എയര്‍ലൈന്‍സിന്റെ വിമാനമാണ് അപകടത്തില്‍പ്പെട്ടതെന്നു ഗതാഗത മന്ത്രാലയ വക്താവ് ജെ.അദ്രാവിദ ബരാത പറഞ്ഞു. വിമാനത്തില്‍നിന്നു യാത്രക്കാരെ രക്ഷിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. മണിക്കൂറുകളോളം വിമാനത്താവളം അടച്ചിട്ടു. അപകടത്തില്‍പ്പെട്ട വിമാനം സ്ഥലത്തുനിന്നു മാറ്റിയശേഷമാണ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പുനരാരംഭിച്ചത്.

കഴിഞ്ഞ ഫെബ്രുവരിയിലും ശ്രിവിജയ വിമാനം അപകടത്തില്‍പ്പെട്ടിരുന്നു. ചൈനയില്‍നിന്നു ബാലിയിലേക്കു 192 യാത്രക്കാരുമായി പറന്ന വിമാനം അപായ മുന്നറിയിപ്പിനെ തുടര്‍ന്നു പെട്ടെന്നു തിരിച്ചിറക്കേണ്ടിവന്നു. വിമാനത്തിന്റെ ഒരു വാതില്‍ ശരിയായി അടയ്ക്കാത്തതാണു അന്നു വിനയായത്. എന്തായാലും അപകടത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

Related posts