ഇന്നത്തെ കാലത്ത് കല്യാണ ആഘോഷങ്ങൾ അതിഗംഭീരമാക്കാൻ ആണ് എല്ലാവരും ശ്രമിക്കുന്നത്. പണ്ടൊക്കെ ചെക്കന്റെ വീട്ടുകാരും പെണ്ണിന്റെ വീട്ടുകാരും ഒരുമിച്ചിരുന്ന് ഒരു തീയതി നിശ്ചയിക്കും. അവരുടെ ബന്ധുക്കളെ കൂട്ടി മുറ്റത്തൊരു പന്തലിട്ടു നടത്തിയിരുന്ന വിവാഹ ആഘോഷങ്ങളിൽ നിന്നെല്ലാം ഇന്നത്തെ നൂറ്റാണ്ടിലെ കല്യാണങ്ങൾ മാറിയിരിക്കുകയാണ്.
മൈലാഞ്ചി കല്യാണം സംഗീതവിരുന്ന് ബ്രൈഡ്സ് ടു ബി ഗ്രൂമ്സ് ടു ബി അങ്ങനെ പോകുന്നു ആഘോഷങ്ങളുടെ കണക്കുകൾ. അതുപോലെ സ്ത്രീധനം വാങ്ങുന്നതും ചോദിക്കുന്നതും കൊടുക്കുന്നതും എല്ലാം തന്നെ തെറ്റാണെന്നാണ് നിയമം. എങ്കിലും ഇതൊന്നും പാലിക്കാതെ മിക്ക കല്യാണങ്ങൾ നടക്കുന്നത്.
അവനവന്റെ കൊക്കിന് ഒരുങ്ങുന്ന രീതിയിലുള്ള എല്ലാ ചടങ്ങുകളും എല്ലാവരും തന്നെ ആഘോഷിക്കാറുണ്ട്. അത്തരത്തിലൊരു കല്യാണ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
ഇത് പെണ്ണിന്റേയോ ചെക്കന്റേയോ വീഡിയോ അല്ല, മറിച്ച് അതുക്കും മേലെ എന്ന് വേണമെങ്കിൽ പറയാം. സാധാരണ കല്യാണങ്ങളിലൊക്കെ നമ്മൾ കണ്ടിട്ടുള്ളതാണ് ഹെലികോപ്റ്ററിൽ കൂടി പുഷ്പ വൃഷ്ടി നടത്തുന്നത് അല്ലെങ്കിൽ വധൂവരന്മാർ അഗ്നിസാക്ഷിയായി പ്രദക്ഷിണം ചെയ്യുമ്പോൾ പുഷ്പൃഷ്ടി നടത്തുന്നതും എല്ലാം സർവ്വസാധാരണമാണ്. എന്നാൽ ഇവിടെ പുഷ്പവൃഷ്ടിക്ക് പകരം വരണ്ട വീട്ടുകാർ ചെയ്തത് കേട്ടാൽ ആരായാലും ഞെട്ടിപ്പോകും
എന്താണെന്നല്ലേ വധുവിന്റെ വീടിന് മുകളിൽ വരന്റെ പിതാവ് പണംകൊണ്ട് വൃഷ്ടി നടത്തുകയാണ് ചെയ്തത്. വധുവിന്റെ വീടിനു മുകളിൽ കൂടി കറങ്ങുന്ന ഹെലികോപ്റ്ററിൽ ഉള്ളിൽ നിന്നും പെണ്ണിന്റെ വീട്ടിലേക്ക് പണം വാരി വിതറുകയാണ്.
ഒന്നും നോക്കിയില്ല പൈസ എനിക്കൊരു പ്രശ്നമേ അല്ലല്ലോ എന്ന വിചാരമാണ് വരന്റെ അച്ഛന്. എന്തായാലും സോഷ്യൽ മീഡിയയിൽ ഇതിന്റെ വീഡിയോ വൈറൽ ആയി. പാവപ്പെട്ടവന്റെ സഹായിക്കൂ എന്നാണ് പലരും വീഡിയോ കണ്ട് അഭിപ്രായപ്പെട്ടത്. എന്തായാലും ജീവിതം ഒരൊറ്റ ഒരെണ്ണം അല്ലേ ഉള്ളൂ അത് മാക്സിമം അനുഭവിച്ചറിയൂ നിങ്ങൾക്ക് സന്തോഷം എന്താണ് തോന്നുന്നത് അത് ചെയ്യുക എന്ന് പറഞ്ഞവരും ചെറുതല്ല.