വാഷിംഗ്ടണ്‍: യാത്രക്കാരന് ഇടഞ്ഞതിനെത്തുടര്‍ന്ന് യുഎസില്‍ വിമാനം അടിയന്തരമായി നിലത്തിറക്കി.
ലോസാഞ്ചലസില്‍ നിന്ന് വാഷിംഗ്ടണിലേക്കു പറന്ന 1775 നമ്പര്‍ വിമാനമാണ് അടിയന്തരമായി നിലത്തിറക്കിയത്.
വിമാനത്തിന്റെ കോക്പിറ്റില്‍ കടന്നുകയറിയ ഇയാള്‍ ഒരുവേള വാതില്‍ തുറക്കാനും ശ്രമിച്ചു.
ഇതിനിടെ ചായ വിളമ്പുന്ന പാത്രം ഉപയോഗിച്ച് ഫ്ളൈറ്റ് അറ്റന്‍ഡർ ഇയാളെ തലയ്ക്കടിച്ചു വീഴ്ത്തുകയായിരുന്നു.
മറ്റ് ജീവനക്കാരും യാത്രക്കാരും ഒത്തുചേര്‍ന്ന് സഹയാത്രികനെ വരിഞ്ഞുമുറുക്കി. ഇതിനിടെ കാന്‍സാസില്‍ വിമാനം അടിയന്തര ലാന്‍ഡിംഗ് നടത്തുകയായിരുന്നു.
യാത്രക്കാരനെ കസ്റ്റഡിയിലെടുത്തതായി എഫ്ബിഐ അറിയിച്ചു. കോവിഡ് കാലത്ത് വിമാനയാത്രക്കാരും ജീവനക്കാരും തമ്മിലുള്ള സംഘര്‍ഷം വര്‍ധിച്ചുവെന്നാണ് വ്യോമയാനമേഖലയില്നിന്നുള്ള കണക്കുകള്‍.
പലതും അസഭ്യവര്‍ഷത്തിലും ചെറിയ സംഘര്‍ഷത്തിലും അവസാനിക്കുകയാണു പതിവ്.
കഴിഞ്ഞവര്‍ഷം ഇത്തരത്തിലുള്ള 5,981 സംഭവങ്ങളാണ് യുഎസില്‍ ഉണ്ടായതെന്ന് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷന് പറഞ്ഞു.