ന്യൂഡൽഹി: രാജ്യത്ത് വിമാന യാത്രകൾക്ക് ചിലവേറും. ആഭ്യന്തര വിമാന സർവീസുകളുടെ ഏറ്റവും കൂടിയതും കുറഞ്ഞതുമായ ടിക്കറ്റ് നിരക്ക് സിവിൽ ഏവിയേഷൻ വകുപ്പ് വർധിപ്പിച്ചു. പുതുക്കിയ നിരക്ക് ജൂൺ ഒന്ന് മുതൽ പ്രാബ്യലത്തിൽ വരും.
ഡൽഹി -തിരുവനന്തപുരം വിമാന യാത്ര ടിക്കറ്റ് നിരക്ക് കുറഞ്ഞ തുക 8700 രൂപയും പരമാവധി നിരക്ക് 20,400 രൂപയുമായി ഉയർന്നു.
ഡൽഹിയിൽ നിന്ന് കോഴിക്കോട്, കൊച്ചി എന്നിവിടങ്ങളിലേക്ക് കുറഞ്ഞ നിരക്ക് 7,400 രൂപയും പരമാവധി നിരക്ക് 20,400 രൂപയുമാണ്.
കൊച്ചി– പൂനെ, തിരുവനന്തപുരം –മുംബൈ വിമാന യാത്രയ്ക്ക് കുറഞ്ഞ നിരക്ക് 4700 രൂപയും ഉയര്‍ന്ന ചാര്‍ജ് 13,000 രൂപയുമാകും.