തിരുവനന്തപുരം: ലോക്ക്ഡൗണിനെ തുടർന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കുടുങ്ങിയ അരലക്ഷത്തിലേറെ മലയാളികൾ നാട്ടിൽ തിരിച്ചെത്തി. ഇതുവരെ സംസ്ഥാനത്ത് ആകെ 55,045 പേരാണ് മടങ്ങിയെത്തിയത്.
വ്യോമമാർഗം 2911 പേരും കടൽമാർഗം 793 പേരും ചെക്ക് പോസ്റ്റ് വഴി 50,320 പേരും റെയില്‍വേ വഴി 1021 പേരും തിരികെ എത്തി. ഇവരെയെല്ലാവരെയും നിർബന്ധിത ക്വാറന്റൈനിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്ന് കോവിഡ് സ്ഥിരീകരിച്ച 11 പേരും പുറത്തുനിന്നും എത്തിയവരായിരുന്നു.
അതിനാൽ തന്നെ അതീവ ജാഗ്രതയിലാണ് സംസ്ഥാനം. പുറത്തുനിന്നും എത്തി ക്വാറന്റൈനിൽ കഴിയുന്നവരെ നിരീക്ഷിക്കാൻ സർക്കാർ പ്രത്യേക മോട്ടോർ സൈക്കിൾ ബ്രിഗേഡിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.