വിമാന യാത്രക്കിടെ ഉണ്ടാകുന്ന വാർത്തകൾ അനുദിനം വർധിക്കുകയാണ്. നിസാര കാര്യത്തിന് പോലും സഹയാത്രികരോട് തട്ടിക്കയറുന്ന ആളുകളും കുറവല്ല. അത്തരത്തിൽ ഒരു വാർത്തയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. നവംബർ 16 -ന് ലോസ് ഏഞ്ചല്‍സിലേക്ക് പുറപ്പെട്ട യുണൈറ്റഡ് എയർലൈന്‍സ് വിമാനത്തിൽ നിന്നും സഹയാത്രക്കാര്‍ പകര്‍ത്തിയ വീഡിയോ ആണിത്.
ഒരു യുവാവ് വിമാനത്തിന്റെ സീറ്റ് ചവിട്ടി പൊളിക്കുന്നതാണ് വീഡിയോയുടെ തുടക്കം. 76 യാത്രക്കാരും അഞ്ച് ക്രൂ അംഗങ്ങളുമായിരുന്നു ആ സമയം വിമാനത്തിൽ ഉണ്ടായിരുന്നത്. സീറ്റുകളും അതുപോലെ സീറ്റിന് പിന്നിൽ ഘടിപ്പിച്ച ട്രേകളും ഇയാൾ ചവിട്ടി പൊളിച്ചെന്ന് യാത്രക്കാർ ആരോപിച്ചു.
ലോസ് ഏഞ്ചല്‍സ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാന്‍ഡ് ചെയ്തതിന് പിന്നാലെ ഉദ്യോഗസ്ഥരെത്തി ഇയാളെ കൂട്ടിക്കൊണ്ട് പോയി. പ്രതിയെ പിടികൂടാന്‍ സഹായിച്ച യാത്രക്കാര്‍ക്ക് ഫ്ലൈറ്റ് ക്രൂ നന്ദി പറഞ്ഞു. യുണൈറ്റഡിന്റെ വിമാനങ്ങളിൽ നിന്നും ഇയാളെ വിലക്കിയതായും അധികൃതർ അറിയിച്ചു.