പ്ര​വാ​സി​ക​ള്‍​ക്ക് ഇ​രു​ട്ട​ടി​യാ​യി വീ​ണ്ടും വി​മാ​ന ടി​ക്ക​റ്റ് വ​ര്‍​ധ​ന; ക​രി​പ്പൂ​രി​ല്‍ 3,000 രൂ​പവ​രെ അ​ധി​കം ന​ല്‍​ക​ണം

കോ​ഴി​ക്കോ​ട്: മ​ധ്യ​വേ​ന​ല​വ​ധി ക​ഴി​ഞ്ഞ് ഗ​ള്‍​ഫ് നാ​ടു​ക​ളി​ല്‍ സ്‌​കൂ​ള്‍ തു​റ​ക്കു​ന്ന​ത് മു​ന്നി​ല്‍​ക്ക​ണ്ട് പ്ര​വാ​സി​ക​ളെ പി​ഴി​യാ​ന്‍ വി​മാ​ന​ക്ക​മ്പ​നി​ക​ൾ. ഗ​ള്‍​ഫ് നാ​ടു​ക​ളി​ലേ​ക്കു​ള്ള വി​മാ​ന യാ​ത്രാ​നി​ര​ക്ക് മൂ​ന്നു​മു​ത​ല്‍ അ​ഞ്ചി​ര​ട്ടി​വ​രെ വ​ര്‍​ധി​പ്പി​ച്ചു.​ സെ​പ്റ്റം​ബ​ര്‍ ഒ​ന്നി​ന് ഗ​ള്‍​ഫ് നാ​ടു​ക​ളി​ല്‍ മ​ധ്യ​വേ​ന​ല​വ​ധി ക​ഴി​ഞ്ഞ് സ്‌​കൂ​ളു​ക​ള്‍ തു​റ​ക്കും.

ഇ​ത് മു​ത​ലെ​ടു​ക്കാ​നാ​ണ് വി​മാ​ന ക​മ്പ​നി​ക​ളു​ടെ നീ​ക്കം. 20 മു​ത​ല്‍ ബു​ക്ക് ചെ​യ്യു​ന്ന ടി​ക്ക​റ്റു​ക​ള്‍​ക്ക് അ​മി​ത നി​ര​ക്കാ​ണ് ഈ​ടാ​ക്കു​ന്ന​ത്. എ​യ​ര്‍ ഇ​ന്ത്യ​യി​ലും എ​യ​ര്‍ ഇ​ന്ത്യാ എ​ക്‌​സ്പ്ര​സി​ലും ഉ​ള്‍​പ്പെ​ടെ ഗ​ള്‍​ഫ് നാ​ടു​ക​ളി​ലേ​ക്ക് ഇ​ക്ക​ണോ​മി ക്ലാ​സി​ല്‍ 35,000മു​ത​ല്‍ 60,000 രൂ​പ​വ​രെ ന​ല്‍​ക​ണം.

നി​ല​വി​ല്‍ 10,000മു​ത​ല്‍ 15,000 വ​രെ​യാ​യി​രു​ന്നു നി​ര​ക്ക്. ബി​സി​ന​സ് ക്ലാ​സി​ല്‍ ഒ​രു​ല​ക്ഷം രൂ​പ​വ​രെ​യാ​ണ് നി​ര​ക്ക്. സം​സ്ഥാ​ന​ത്തെ മ​റ്റ് വി​മാ​ന​ത്താ​വ​ള​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് 2,000 മു​ത​ല്‍ 3,000 രൂ​പ​വ​രെ​യാ​ണ് ക​രി​പ്പൂ​രി​ല്‍ നി​ന്നു​ള്ള അ​ധി​ക നി​ര​ക്ക്. ടി​ക്ക​റ്റ് ക്ഷാ​മം സൃ​ഷ്ടി​ച്ച് വ​ലി​യ നി​ര​ക്ക് ഈ​ടാ​ക്കു​ന്ന​താ​യും പ​രാ​തി​യു​ണ്ട്. ടി​ക്ക​റ്റ് നി​ര​ക്ക് വ​ര്‍​ധ​ന ഓ​ണാ​ഘോ​ഷ​ത്തി​ന് നാ​ട്ടി​ലെ​ത്താ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന​വ​രെ​യും ബാ​ധി​ക്കും.

നി​ല​വി​ല്‍ വ​ര്‍​ധി​പ്പി​ച്ച നി​ര​ക്ക്
ക​രി​പ്പൂ​ര്‍ -യു​എ​ഇ- 42,000, നെ​ടു​മ്പാ​ശേ​രി -യു​എ​ഇ- 36,000, തി​രു​വ​ന​ന്ത​പു​രം -യു​എ​ഇ- 36,300, ക​ണ്ണൂ​ർ- യു​എ​ഇ- 35,200, ക​രി​പ്പൂ​ർ-​ഖ​ത്ത​ര്‍ 40,200, നെ​ടു​മ്പാ​ശേ​രി- ഖ​ത്ത​ര്‍ 39,000, തി​രു​വ​ന​ന്ത​പു​രം-​ഖ​ത്ത​ര്‍ 38,100, ക​ണ്ണൂ​ർ-​ഖ​ത്ത​ര്‍ 37,000, ക​രി​പ്പൂ​ർ-​സൗ​ദി 44,000, നെ​ടു​മ്പാ​ശേ​രി-​സൗ​ദി 41,200, തി​രു​വ​ന​ന്ത​പു​രം -സൗ​ദി 41,420, ക​ണ്ണൂ​ർ-​സൗ​ദി 41,240, ക​രി​പ്പൂ​ർ-​കു​വൈ​ത്ത് 38,430, നെ​ടു​മ്പാ​ശേ​രി-​കു​വൈ​ത്ത് 36,320, തി​രു​വ​ന​ന്ത​പു​രം -കു​വൈ​ത്ത്-36,300.

Related posts

Leave a Comment