ബംഗളൂരു: മോര്‍ഗന്‍ സ്റ്റാന്‍ലി നിക്ഷേപക മൂല്യം കുറച്ചത് രാജ്യത്തെ പ്രമുഖ ഓണ്‍ലൈന്‍ പോര്‍ട്ടലായ ഫ്‌ളിപ്പ്കാര്‍ട്ടിന് തിരിച്ചടിയായി. ഫ്‌ളിപ്പ്കാര്‍ട്ട് പുതിയ നിക്ഷേപകരെ തേടുന്ന സാഹചര്യത്തിലാണ് നിക്ഷേപകരായ മോര്‍ഗന്‍ സ്റ്റാന്‍ലി ഓഹരി മൂല്യം കുറച്ചത.് കഴിഞ്ഞ ഒമ്പതു മാസത്തിനിടെ നാലാം തവണയാണ് ഫ്‌ളിപ്പകാര്‍ട്ടിലെ ഓഹരിയുടെ മൂല്യം കുറയ്ക്കുന്നത്.
ഫ്‌ളിപ്പ്കാര്‍ട്ടിന്റെ 38 ശതമാനം ഓഹരി മോര്‍ഗന്‍ സ്റ്റാലിന്റെ കൈ വശമാണ്. ഏതാണ്ട് 1,02,644 ഡോളറാണ് ഇതിന്റെ മൂല്യം. ഓഹരിയുടെ മൂല്യം 84.29 ഡോളറായിരുന്നു. മോര്‍ഗന്‍ സ്റ്റാന്‍ലി ഓഹരിയുടെ മൂല്യം കുറച്ചതോടെ ഇത് 52.13 ഡോളറായി കുറഞ്ഞു. ഫ്‌ളിപ്പ്കാര്‍ട്ടിന്റെ ആകെ മൂല്യം 5.4 ബില്യണിലെത്തി.കഴിഞ്ഞ മാര്‍ച്ചില്‍ 103.71 ഡോളര്‍ വിലയുണ്ടായിരുന്ന ഓഹരി വില ഡിസംബര്‍ ആയാതോടെ 87.9 ശത മാനമായി കുറഞ്ഞിരിക്കുകയാണ്.