ന്യൂഡൽഹി: ഫ്ലിപ്കാർട്ട്, ആമസോൺ തുടങ്ങിയ ഓൺലൈൻ വ്യാപാരകന്പനികൾക്കു മൂക്കുകയർ. അവിശ്വസനീയമായ ഇളവുകൾ പ്രഖ്യാപിച്ചുള്ള വ്യാപാരമൊക്കെ പഴങ്കഥയായി മാറിയേക്കും.ഓൺലൈൻ ചന്തസ്ഥലംഎന്ന ബിസിനസ് രീതി സ്വീകരിച്ചിട്ടുള്ള ഈ കന്പനികൾ തങ്ങൾക്ക് ഓഹരിപങ്കാളിത്തമുള്ള കന്പനികളുടെ ഉത്പന്നങ്ങൾ ഇതിലൂടെ വിൽക്കരുത്.
തങ്ങൾവഴി മാത്രമേ വില്പന ആകാവൂ എന്നു വ്യവസ്ഥ വച്ച് കരാർ (എക്സ്ക്ലൂസീവ് വില്പന) ഉണ്ടാക്കാനും പാടില്ല. ഉപയോക്താക്കൾക്കു സൗജന്യങ്ങൾ (കാഷ് ബാക്ക്) നൽകുന്നത് വിവേചനമില്ലാതെയാകണം.
പുതിയ വ്യവസ്ഥകൾ ഫെബ്രുവരി ഒന്നിനു പ്രാബല്യത്തിലാകും. രാജ്യത്തെ വ്യാപാരസംഘടനകളുടെ നിവേദനങ്ങളെത്തുടർന്നാണ് ഈ കർക്കശ വ്യവസ്ഥകൾ.