‘ചൊ​വ്വ​യി​ൽ​നി​ന്നാ​ണോ ചെ​രി​പ്പു വ​രു​ന്ന​ത്…’ ഓ​ർ​ഡ​ർ ചെ​യ്ത ചെ​രി​പ്പ് ആ​റു​വ​ർ​ഷം ക​ഴി​ഞ്ഞി​ട്ടും കി​ട്ടി​യി​ല്ല

2018 മേ​യി​ൽ അ​ഹ്സാ​ൻ എ​ന്ന യു​വാ​വ് ഫ്ളി​പ്പ്കാ​ർ​ട്ടി​ൽ ഒ​രു ജോ​ഡി ചെ​രി​പ്പ് ഓ​ർ​ഡ​ർ ചെ​യ്തി​രു​ന്നു. 485 രൂ​പ വി​ല​യു​ള്ള സ്പാ​ർ​ക്‌​സ് സ്ലി​പ്പ​ർ ആ​ണ് ഓ​ർ​ഡ​ർ ചെ​യ്ത​ത്. പ​ണ​വും അ​ട​ച്ചു. 2018 മേ​യ് 20ന​കം ചെ​രി​പ്പ് ല​ഭി​ക്കു​മെ​ന്ന അ​റി​യി​പ്പ് പി​ന്നാ​ലെ എ​ത്തി.

എ​ന്നാ​ൽ പ​റ​ഞ്ഞ സ​മ​യ​ത്ത് ചെ​രി​പ്പ് യു​വാ​വി​നു കി​ട്ടി​യി​ല്ല. ര​ണ്ടു​മൂ​ന്നു പ്രാ​വ​ശ്യം ഫ്ളി​പ്പ്കാ​ർ​ട്ടു​മാ​യി ബ​ന്ധ​പ്പെ​ട്ടെ​ങ്കി​ലും പ​രി​ശോ​ധി​ക്ക​ട്ടെ, വൈ​കാ​തെ ഡെ​ലി​വ​റി ഉ​ണ്ടാ​കും എ​ന്നു​ള്ള മ​റു​പ​ടി​ക​ളാ​ണു ല​ഭി​ച്ച​ത്.

താ​ൻ ക​ബ​ളി​പ്പി​ക്ക​പ്പെ​ട്ടു എ​ന്നു മ​ന​സി​ലാ​ക്കി​യ യു​വാ​വ് ചെ​റി​യ തു​ക​യു​ടെ ആ ​ഓ​ർ​ഡ​ർ മ​റ​ന്നു. മാ​സ​ങ്ങ​ളും വ​ർ​ഷ​ങ്ങ​ളും ക​ട​ന്നു​പോ​യി. ക​ഴി​ഞ്ഞ​ദി​വ​സം ഫ്ളി​പ്പ്കാ​ർ​ട്ട​ൽ​നി​ന്ന് ഒ​രു ഫോ​ൺ​വി​ളി അ​ഹ്സാ​നെ തേ​ടി​യെ​ത്തി.

ഓ​ർ​ഡ​ർ സം​ബ​ന്ധി​ച്ച പ​രാ​തി പ​രി​ഹ​രി​ക്കാ​നാ‍​യി​രു​ന്നു വി​ളി​വ​ന്ന​ത്. ആ​റു വ​ർ​ഷം മുമ്പ​ത്തെ ഓ​ർ​ഡ​റി​ന്‍റെ സ്ക്രീ​ൻ​ഷോ​ട്ട് സ​ഹി​തം ഇ​ക്കാ​ര്യം എ​ക്സി​ൽ അ​ദ്ദേ​ഹം പ​ങ്കു​വ​ച്ചു. ല​ക്ഷ​ങ്ങ​ളാ​ണ് പോ​സ്റ്റ് ക​ണ്ട​ത്.

സം​ഭ​വ​ത്തി​ൽ ഫ്ളി​പ്പ്കാ​ർ​ട്ടി​നെ​തി​രേ ട്രോ​ളു​ക​ളു​ടെ പെ​രു​മ​ഴ​ത​ന്നെ ഉ​ണ്ടാ​യി. “നി​ങ്ങ​ളു​ടെ ക​മ്പനി സ്ഥി​തി ചെ​യ്യു​ന്ന​തു ചൊ​വ്വ​യി​ലാ​ണോ, അ​വി​ടെ​നി​ന്നാ​ണോ ചെ​രി​പ്പ് വ​രു​ന്ന​ത്’ എ​ന്നൊ​ക്കെ ചോ​ദി​ച്ചാ​യി​രു​ന്നു ട്രോ​ളു​ക​ൾ.

 

Related posts

Leave a Comment