ഓണ്‍ലൈനിൽ ആപ്പിൾ ഐഫോണ്‍ ഓർഡർ ചെയ്യ്തയാൾക്ക് ലഭിച്ചത് അലക്കു സോപ്പ്. മുംബൈയിൽ സോഫ്റ്റ് വെയർ എഞ്ചിനിയറായി ജോലി ചെയ്യുന്ന താബ്രെജ് മെഹ്ബൂബ് നഗ്രാളി എന്നു പേരുള്ള യുവാവാണ് ഫ്ളിപ്പ്കാർട്ടിലൂടെ ഐഫോണ്‍8 ഓർഡർ ചെയ്യ്തത്. ഫോണിന്റെ വിലയായി അദ്ദേഹം 55,000 രൂപ അടയ്ക്കുകയും ചെയ്യ്തിരുന്നു.എന്നാൽ ലഭിച്ചതാകട്ടെ അലക്കുസോപ്പും.
ജനുവരി ഇരുപത്തിരണ്ടിനാണ് ഫ്ളിപ്പ്കാർട്ടിലെ ഡെലിവറി ബോയ് നവി മുംബൈയിലെ പാൻവെലിലുള്ള അദ്ദേഹത്തിന്റെ വസതിയിൽ ഓർഡർ ചെയ്യ്ത വസ്തുവുമായി എത്തിയത്. എന്നാൽ ലഭിച്ച കവർ പൊട്ടിച്ചു നോക്കിയപ്പോഴാണ് അദ്ദേഹത്തിന് ചതി മനസിലായത്. ഉടൻ തന്നെ അദ്ദേഹം ബൈക്കുള്ള പോലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകി.
വഞ്ചനകുറ്റത്തിന് ഫ്ളിപ്പ്കാർട്ടിനെതിരെ പോലീസ് കേസ് രജിസ്ട്രർ ചെയ്യ്തിട്ടുണ്ട്. സംഭവത്തെപ്പറ്റി അന്വേഷിച്ചു വരികയാണെന്ന് ഫ്ളിപ്പ്കാർട്ടിന്റെ വക്താവ് അറിയിച്ചു.