കര്‍ണാടകയിലെ കുതിരക്കച്ചവടത്തിന് കച്ചവട ഭീമന്മാരായ ഫിപ്ല്കാര്ട്ടിന്റെ സഹായം തേടി ഉപയോക്താവ്. 100 കോടി രൂപയ്ക്ക് എംഎല്‍എമാരെ വില്‍ക്കുന്നതിന് സഹായം തേടിയാണ് ട്വീറ്റ് വന്നത്. ഫീയര്‍ലെസ് (FEARLESS) എന്ന പേരുള്ള ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നുമാണ് ഫിപ്ല്കാര്ട്ടിന് ഇത്തരത്തിലുള്ള രസകരമായ സന്ദേശം വന്നത്.
ബിജെപി, ഭൂരിപക്ഷം തെളിയിക്കുന്നതിനു വേണ്ടി കോണ്‍ഗ്രസ്, ജെഡിഎസ് എംഎല്‍എമാര്‍ക്ക് നൂറു കോടി വാഗ്ദാനം ചെയ്യുന്നതായി ആരോപണമുണ്ട്. ഈ പശ്ചത്താലത്തിലാണ് ചില വ്യാപര പ്രശ്നങ്ങളില്‍ തന്നെ സഹായിക്കുമോയെന്ന ചോദ്യവുമായി ഫീയര്‍ലെസ് ഫിപ്ല്കാര്ട്ടിന് ട്വീറ്റ് ചെയ്തത്.
എന്താണ് താങ്കളുടെ പ്രശ്നമെന്ന് ഫിപ്ല്കാര്ട്ട് ചോദിച്ചപ്പോഴാണ് ഫിയര്‍ലെസിന്റെ മറുപടി വന്നത്. ചിലര്‍ കര്‍ണാടകയിലെ എംഎല്‍എമാരെ വിലയ്ക്ക് വാങ്ങനായി ശ്രമിക്കുന്നു. അവരെ സഹായിക്കുമോയെന്നായിരുന്നു ട്വിറ്റര്‍ അക്കൗണ്ട് ഉടമയുടെ ട്വീറ്റ്.