ഇ​ങ്ങ​നെ പോ​യാ​ല്‍ കീ​ശ കാ​ലി​യാ​കും: ഫ്ലി​പ്കാ​ർ​ട്ടി​ന് 20000 രൂ​പ പി​ഴ​യി​ട്ട് കോ​ട​തി, കാരണം ഇങ്ങനെ…

അ​മി​ത ലാ​ഭ​ത്തി​നാ​യി വി​ല​കൂ​ട്ടി​വി​ല്‍​ക്കു​ന്ന വ്യാ​പാ​രി​ക​ളെ ന​മ്മ​ള്‍ ക​ണ്ടി​ട്ടു​ണ്ട്. എ​ന്നാ​ല്‍ ഇ​വി​ടെ ഇ-​കൊ​മേ​ഴ്‌​സ് ഭീ​മ​നാ​യ ഫ്ലി​പ്കാ​ര്‍​ട്ട് സാ​ധ​ന​ത്തി​ന് വി​ല​കൂ​ട്ടി​വി​റ്റ് വെ​ട്ടി​ലാ​യി​രി​ക്കു​ക​യാ​ണ്.

2019 ഒ​ക്ടോ​ബ​റി​ല്‍ ബം​ഗ​ളൂ​രു​വി​ലാ​ണ് സം​ഭ​വം ന​ട​ക്കു​ന്ന​ത്. സൗ​മ്യ പി ​എ​ന്ന യു​വ​തി​യാ​ണ് ഫ്ലി​പ്കാ​ർ​ട്ടി​ല്‍​നി​ന്ന് 191 രൂ​പ​യ്ക്ക് പ​ത​ഞ്ജ​ലി ഷാം​പു വാ​ങ്ങി​യ​ത്. പി​ന്നീ​ട് പ​രി​ശോ​ധി​ച്ച​പ്പോ​ള്‍ ഷാം​പു​വി​ന് 95 രൂ​പ​യാ​ണ് എം​ആ​ര്‍​പി രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​തെന്ന് മനസിലായി.

തുടർന്ന് ഫ്ലി​പ്കാ​ർ​ട്ടി​ന് പ​രാ​തി​ന​ല്‍​കി​യെ​ങ്കി​ലും ന​ട​പ​ടി​യൊ​ന്നും ഉ​ണ്ടാ​യി​ല്ല. ഇ​തോ​ടെ യു​വ​തി കോ​ട​തി​യെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു. യു​വ​തി​യു​ടെ പ​രാ​തി ശ​രി​യാ​ണെ​ന്ന് തെ​ളി​ഞ്ഞ കോ​ട​തി ഫ്ലി​പ്കാ​ർ​ട്ടി​ന് പി​ഴ​യി​ടു​ക​യാ​യി​രു​ന്നു.

സേ​വ​ന​ത്തി​ലെ അ​പാ​ക​ത​യ്ക്ക് സൗ​മ്യ​ക്ക് 10,000 രൂ​പ ന​ഷ്ട​പ​രി​ഹാ​രം നൽകാനും. അ​ന്യാ​യ​മാ​യ വ്യാ​പാ​ര സ​മ്പ്ര​ദാ​യ​ങ്ങ​ൾ​ക്ക് 5,000 രൂ​പ അ​ധി​ക പി​ഴ​യും, സൗ​മ്യ​യു​ടെ കോ​ട​തി ചെ​ല​വു​ക​ൾ​ക്കാ​യി 5,000 രൂ​പ​യും ന​ൽ​കാ​നാ​ണ് ഫ്ലി​പ്കാ​ർ​ട്ടി​ന് കോ​ട​തി ന​ൽ​കി​യ നി​ർ​ദേ​ശം.

ഒ​രു ഉ​ൽ​പ്പ​ന്നം ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് വി​ൽ​ക്കാ​ൻ ക​ഴി​യു​ന്ന ഏ​റ്റ​വും ഉ​യ​ർ​ന്ന നി​യ​മ​പ​ര​മാ​യ വി​ല​യാ​ണ് പ​ര​മാ​വ​ധി റീ​ട്ടെ​യി​ൽ വി​ല (എം​ആ​ർ​പി). അ​തി​ൽ എ​ല്ലാ നി​കു​തി​ക​ളും ഉ​ൾ​പ്പെ​ടു​ന്നു. ഇ​ത് നി​ർ​മ്മാ​താ​വോ വി​ത​ര​ണ​ക്കാ​ര​നോ ആ​ണ് സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ചി​ല്ല​റ വ്യാ​പാ​രി​ക​ൾ​ക്ക് എം​ആ​ർ​പി​ക്ക് മു​ക​ളി​ൽ നി​ര​ക്ക് ഈ​ടാ​ക്കാ​ൻ അ​നു​വാ​ദ​മി​ല്ല.

എം​ആ​ർ​പി അ​ന്യാ​യ​മാ​യ വി​ല​നി​ർ​ണ്ണ​യ രീ​തി​ക​ൾ ത​ട​യാ​നും സാ​ധ​ന​ങ്ങ​ളു​ടെ വി​ൽ​പ്പ​ന​യി​ൽ സു​താ​ര്യ​ത ഉ​റ​പ്പാ​ക്കാ​നും വേ​ണ്ടി​യു​ള്ള​താ​ണ്. എം​ആ​ർ​പി​ക്ക് മു​ക​ളി​ലു​ള്ള ഉ​ൽ​പ്പ​ന്നം വി​ൽ​ക്കു​ന്ന​ത് നി​യ​മ​വി​രു​ദ്ധ​മാ​ണ്. ഇ​ത് വി​ൽ​പ്പ​ന​ക്കാ​ര​ന് നി​യ​മ​പ​ര​മാ​യ പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ​ക്ക് ഇ​ട​യാ​ക്കും.

Related posts

Leave a Comment