ന്യൂഡൽഹി: ഗുണ്ടാസംഘങ്ങളുടെയും ഭീകരരുടെയും ചിത്രങ്ങളുള്ള ടീ-ഷർട്ടുകൾ പരസ്യം ചെയ്യുകയും വിൽക്കുകയും ചെയ്ത ഇ കൊമേഴ്സ് പ്ലാറ്റ്ഫോമുകൾക്കെതിരേ കേസ്.
ഗുണ്ടാതലവൻ ലോറൻസ് ബിഷ്ണോയിയുടെയും കൊടും ഭീകരൻ ദാവൂദ് ഇബ്രാഹിമിന്റെയും ഫോട്ടോകളുള്ള ടീ-ഷർട്ടുകൾ ഫ്ലിപ്കാർട്ട്, അലിഎക്സ്പ്രസ്, ടീഷോപ്പർ, എറ്റ്സി എന്നിവയിൽ വിറ്റതായി കണ്ടെത്തി.
ഇതേത്തുടർന്ന് മഹാരാഷ്ട്ര സൈബർ ക്രൈംബ്രാഞ്ച് പോലീസാണ് കേസെടുത്തത്. ഇത്തരം വസ്തുക്കൾ കുറ്റവാളികളുടെ ജീവിതശൈലിയെ പ്രോത്സാഹിപ്പിക്കുകയാണെന്നും അതു യുവാക്കളിൽ മോശം സ്വാധീനം ചെലുത്തുമെന്നും പോലീസ് പറഞ്ഞു.