മുംബൈ: പ്രമുഖ ഓൺലൈൻ വ്യാപാര കന്പനികളായ സ്നാപ്ഡീലിനെയും ഫ്ളിപ്കാർട്ടിനെയും തമ്മിൽ ലയിപ്പിക്കാൻ പ്രമുഖ ജപ്പാൻ കന്പനിയായ സോഫ്റ്റ് ബാങ്കിന്റെ ശ്രമം. ഫ്ളിപ്കാർട്ട്, ആമസോൺ എന്നീ കന്പനികൾ ഓൺലൈൻ വ്യാപാര മേഖ ല കൈയടക്കിയതോടെ സ്നാപ് ഡീലിനുണ്ടായ തകർച്ച കണക്കിലെടുത്താണ് പ്രധാന നിക്ഷേപകരായ സോഫ്റ്റ് ബാങ്ക് ഈ പദ്ധതി അവതരിപ്പിച്ചത്.
1.5 ബില്ല്യൺ ഡോളർ നിക്ഷേപിച്ച് ഈ കൂട്ടായ്മയുടെ പ്രൈമറി, സെക്കൻഡറി ഒാഹരികളുടെ 15 ശതമാനം സ്വന്തമാക്കാനും സോഫ്റ്റ് ബാങ്ക് സന്നധത അറിയിച്ചു. ഒരു ബില്ല്യൺ ഡോളർ വിലയുള്ള ഓഹരി ഫ്ളിപ്കാർട്ടിന്റെ നിക്ഷേപകരായ ടൈഗർ ഗ്ലോബൽ എന്ന കന്പനിക്കും വിൽക്കും. സ്നാപ് ഡീലിന്റെ 30 ശതമാനം ഓഹരികൾ ഇപ്പോൾ സോഫ്റ്റ്ബാങ്കിനാണ്. 6.5 ബില്ല്യൺ ഡോളാറായിരുന്നു 2006ൽ ഇതിന്റെ മൂല്യം.