ബംഗളൂരു: ബംഗളൂരു സ്വദേശി ഫ്ലിപ്കാർട്ടിൽ നിന്ന് ആപ്പിള്‍ ഐഫോണ്‍ 11 പ്രോയ്ക്ക് ഓര്‍ഡര്‍ നല്കിയപ്പോള് ലഭിച്ചത് വ്യാജ ഫോണ്‍. ഫോണിന്റെ പുറകില്‍ ആപ്പിള്‍ ഐഫോണിന്റെ സ്റ്റിക്കര്‍ ഒട്ടിച്ചിരുന്നു. ആപ്ലിക്കേഷനുകളില്‍ പലതും ആന്‍ഡ്രോയിഡും. ഫോണ്‍ ആവട്ടെ ശരിയായ നിലയില്‍ പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നുമില്ല. സംശയം തോന്നി നടത്തിയ പരിശോധനയിലാണ് വ്യാജനാണെന്നു തെളിഞ്ഞത്.
ബെംഗളൂരുവിലുള്ള എഞ്ചിനീയര്‍ രജനി കാന്ത് കുഷ്വവയാണ് ഫ്ലിപ്കാർട്ടിൽ ഐഫോണ്‍ 11 പ്രോയുടെ 64 ജിബി ഫോണിന് ഓര്‍ഡര്‍ നല്‍കിയത്. ഡിസ്ക്കൗണ്ട് കഴിഞ്ഞ് 93,900 രൂപയുടെ മുഴുവന്‍ പേയ്മെന്റും അദ്ദേഹം നടത്തിയിരുന്നു. എന്നാല്‍, വ്യാജൻ ആണെന്നു മാത്രം.
ക്യാമറ സ്ഥാപിച്ചിരിക്കുന്ന ഫോണിന്റെ പിന്‍ഭാഗത്ത് ഐഫോണ്‍ 11 പ്രോ ട്രിപ്പിള്‍ ക്യാമറ സജ്ജീകരണത്തിന്റെ സ്റ്റിക്കര്‍ ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തിയത്. ഒറ്റനോട്ടത്തില്‍, കുഷ്വ ഓര്‍ഡര്‍ ചെയ്ത ഐഫോണ്‍ 11 പ്രോ പോലെ തോന്നുമെങ്കിലും വേഗത്തില്‍ വ്യത്യാസം കണ്ടെത്താനാകും.